
ഇന്ത്യയിലെ പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളായ ബജാജിന്റെ പള്‍സര്‍ ശ്രേണിയിലെ കുഞ്ഞന്‍ പതിപ്പ് പള്‍സര്‍ 125 പുതിയ രൂപത്തിൽ അവതരിപ്പിച്ചു. സ്പ്ലിറ്റ് സീറ്റിലും ഡ്രം ബ്രേക്ക് സംവിധാനത്തിലുമാണ് ഈ ബൈക്ക് എത്തുന്നത്. ഇതിന് 73,274 രൂപയാണ് ഡല്‍ഹിയിലെ എക്സ്ഷോറും വില. 80,218 രൂപയായിരുന്നു പഴയ ഡിസ്ക് ബ്രേക്ക് പതിപ്പിന് വില.
എന്നാൽ, മെക്കാനിക്കൾ മറ്റാങ്ങള്‍ വരുത്തിയിട്ടില്ല. പള്‍സര്‍ 125-ന് കരുത്തേകുന്നത് ബിഎസ്-6 നിലവാരത്തിലുള്ള 124.4 സിസി എയര്‍ കൂള്‍ഡ് എന്‍ജിനാണ്. ഇത് 11.8 ബിഎച്ച്പി പവറും 10.8 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഇതില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത് അഞ്ച് സ്പീഡ് ഗിയര്‍ബോക്സാണ്.
പുത്തൻ പള്‍സറിന്റെ ഡിസൈനിലും കുറച്ചു പരിഷ്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. റെഡ്, സില്‍വര്‍ നിറങ്ങളിലുള്ള ആക്സെന്റുകള്‍, സീറ്റിന് യോജിക്കുന്ന ചുവന്ന നിറത്തില്‍ നല്‍കിയിട്ടുള്ള സ്പ്ലിറ്റ് ഗ്രാബ് റെയില്‍ എന്നിവ നല്‍കിയിട്ടുണ്ട്. മുന്‍ മോഡലിലേതിന് സമാനമാണ് മറ്റ് ഫീച്ചറുകള്‍. ഡി.ആര്.എല്‍, ഹാലജന്‍ ഹെഡ്ലാമ്പ്, മസ്കുലര്‍ ടാങ്ക്, എന്ജിന് കൗള്‍ തുടങ്ങിയവ ഫീച്ചറുകള്‍ ഡിസ്ക് വേരിയന്റിലേത് പുതിയ മോഡലിലും നൽകിയിരിക്കുന്നു. സുരക്ഷ കാര്യക്ഷമമാക്കുന്നതിനായി കോംമ്പി ബ്രേക്കിങ്ങ് സംവിധാനവും ഈ ബൈക്കില്‍ ലഭ്യമാണ്.






