കരിവെള്ളൂര്‍: ‘അടിയന്തരാവസ്ഥ അറബിക്കടലില്‍. ഇന്ത്യ ഈസ് നോട്ട് ഇന്ദിര’ എന്ന ചുവരെഴുത്ത് കാലത്തിന്റെ ഭിത്തിയില്‍ പതിപ്പിച്ച കരിവെള്ളൂരിലെ നങ്ങാരത്ത് അബ്ദുള്‍ ഖാദര്‍ (80)നിര്യാതനായി. മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം പരിയാരം മെഡിക്കല്‍ കോളേജിന് കൈമാറി. അടിയന്തിരാവസ്ഥയുടെ ഇരുണ്ട നാളുകളില്‍ ഇന്ദിരാഗാന്ധിയെ പ്രതിഷേധമറിയിക്കാന്‍ കണ്ണൂർ ജില്ലയിലെ കരിവെള്ളൂരിന്റെ ഹൃദയഭാഗത്തെ പീടിക ചുമരിൽ കുമ്മായം കൊണ്ടുള്ള എഴുത്തു പതിച്ചയാളാണ് കാദറിച്ച എന്ന് നാട്ടുകാര്‍ വിളിക്കുന്ന അബ്ദുള്‍ ഖാദര്‍.
അടിയന്തരാവസ്ഥയുടെ നാളുകളിലാണ് കരിവെള്ളൂര്‍ ബസാറിലെ ശിവറായ പൈയുടെ ഉടമസ്ഥതയിലുള്ള ഇരുനില കെട്ടിടത്തിന്റെ മണ്ചുമരില്
അബ്ദുള്‍ ഖാദര്‍ ഇന്ദിരാ വിരുദ്ധ മുദ്രാവാക്യം എഴുതിയത്. മംഗലാപുരത്ത് വിമാനമിറങ്ങി ദേശീയപാതയിലുടെ പോരുന്ന ഇന്ദിരാഗാന്ധി കാണാനായിരുന്നു ഈ എഴുത്ത്. ഇന്ദിരാഗാന്ധിയെ പ്രതിഷേധം അറിയിക്കണമെന്ന പാര്‍ട്ടി തീരുമാനം അനുസരിച്ചായിരുന്നു നീക്കം.
കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി മംഗലാപുരത്ത് വിമാനമിറങ്ങി പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കാറില്‍ ദേശീയ പാതയിലൂടെ ഏറണാകുളത്തേക്ക് പോകൂന്നുണ്ടെന്ന വിവരം കിട്ടിയതിന് പിന്നാലെ ആയിരുന്നു സാഹസം. അന്ന് സാധു ബീഡിക്കമ്പനി പ്രവൃത്തിച്ചിരുന്നത് കെട്ടിടത്തിന്റെ മുകള്‍ നിലയിലായിരുന്നു. കക്ക നീറ്റി വെള്ളവും നീലവും ചേര്‍ത്ത് കലക്കി അമ്പത് വര്‍ഷം പഴക്കമുണ്ടായിരുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയുടെ ഒരു വശത്തെ കഴുക്കോല് പിടിച്ച് സാഹസികമായിട്ടായിരുന്നു എഴുത്തു നിര്‍വ്വഹിച്ചത്. വൈകുന്നേരം തുടങ്ങിയ എഴുത്ത് രാത്രി വരെ നീണ്ടു.

പോലീസോ ഒറ്റുകാരോ കണ്ടാല്‍ ജയില്‍വാസവും മര്‍ദ്ദനവും ഉറപ്പായിരുന്ന കാലത്താണ് ഈ ധീരത. എന്നാല്‍ പ്രശ്നമുണ്ടാകാനുള്ള സാധ്യത മുന്നില്‍കണ്ട് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇന്ദിര റോഡ് മാര്‍ഗ്ഗമുള്ള യാത്ര ഒഴിവാക്കി വിമാനത്തില്‍ പോയി. ചുവരെഴുത്ത് ഇന്ദിരാഗാന്ധി കണ്ടില്ലെങ്കിലും അടിയന്തിരാവസ്ഥയോടുള്ള പ്രതിഷേധത്തിന്റെ ശേഷിപ്പായി അത് മാറി. പിന്നീട് 1990 കളില്‍ ദേശീയപാത വികസനത്തിനായി കെട്ടിടം പൊളിച്ചെങ്കിലും ആ ചുവരെഴുത്തിലെ മുദ്രാവാക്യം കേരളത്തില്‍ അങ്ങോളമിങ്ങോളം അലയടിച്ചു ചരിത്രമായി.
ആലിഹസ്സന്റെയും കുഞ്ഞാമിനയുടെയും മൂത്തമകനായി 1942ല്‍ കരിവെള്ളൂരിലാണ് അബ്ദുള്‍ ഖാദറിന്റെ ജനനം. ബീഡിത്തൊഴിലാളിയായി ജീവിതമാരംഭിച്ച ഖാദര്‍ ടി.കെ.ബീഡി, സാധു ബീഡി, ദിനേശ് ബീഡി എന്നീ കമ്പനികളില്‍ ദീര്‍ഘകാലം പണിയെടുത്തു. ദിനേശ് സംഘം രൂപീകരിച്ചത് മുതല്‍ പ്രമോട്ട റായിരുന്നു. ബീഡി തൊഴിലാളികളെ സംഘടിപ്പിക്കാന്‍ നേതൃത്വം കൊടുത്തതിനാല്‍ ബീഡി ഖാദര്‍ക്കയെന്നാണ് നാട്ടിലെ വിളിപ്പേര്.
റേഷന്‍ കടയില്‍ ജീവനക്കാരനായിരിക്കെ മുണ്ട വളപ്പില്‍ കല്യാണിയെ ജീവിത സഖിയാക്കിയും വിപ്ളവം സൃഷ്ടിച്ചു. ശിവകുമാര്‍ കാങ്കോല്‍ ആകാശ മിഠായി എന്ന പേരില്‍ ഖാദറിന്റെയും കല്യാണിയുടെയും പ്രണയ ജീവിതം ഹ്രസ്വ സിനിമയാക്കിയിട്ടുണ്ട്. മക്കള്‍: ഷൈനി(പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ നേഴ്സിങ് അസിസ്റ്റന്റ്), രേഷ് (വടകര). മരുമക്കള്‍: കെ സതീശന് (ചെറുതാഴം), സുകേഷ് (വടകര). സഹോദരങ്ങള്‍: എന്‍ അബ്ദുള്ള (പെരിങ്ങോം), മറിയുമ്മ (വെള്ളച്ചാല്‍ )

Comments