
ദുബായ്: യുഎഇയില്‍ പുരോഗമിക്കുന്ന ഐപിഎല്ലില്‍ ആരാധകരുടെ സ്വന്തം 'തല' എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സിന് ശനിദശ തുടരുകയാണ്. സിഎസ്കെ ടീമില്‍ താരങ്ങള്‍ ഫോമില്ലാതെ തുഴയുന്നതിനിടെ പരിക്കേറ്റ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ ഐപിഎല്ലില്‍ നിന്ന് പുറത്തായി.
ഞരമ്പിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ബ്രാവോ തിരികെ നാട്ടിലേക്ക് മടങ്ങിയത്. വര്‍ഷങ്ങളായി 37 കാരനായ ബ്രാവോ ചെന്നൈയുടെ നെടുംതൂണാണ്.കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ ഡല്‍ഹിക്കെതിരെ നടന്ന മത്സരത്തില്‍ അവസാന ഓവര്‍ ബ്രാവോയ്ക്ക് എറിയാനായില്ല. തുടര്‍ന്ന് രവീന്ദ്ര ജഡേജയെ ധോണി പന്ത് ഏല്‍പ്പിച്ചതും വിജയം കൈവിട്ടതും ആരാധകരുടെ വിമര്‍ശനത്തിനിടയാക്കിയിരുന്നു.
ഞരമ്പിനേറ്റ പരിക്കിനെ തുടര്‍ന്ന് ബ്രാവോയ്ക്ക് ഈ ഐപിഎല്‍ നഷ്ടമായതായി സിഎസ്കെ സിഇഒ കാശി വിശ്വനാഥനാണ് വാര്‍ത്താഏജന്‍സിയായ പിടി?െയോട് വ്യക്തമാക്കിയത്. ആറു മത്സരങ്ങള്‍ കളിച്ച ബ്രാവോ രണ്ടു മത്സരങ്ങളില്‍ നിന്നാകയി ഏഴു റണ്‍സ് മാത്രമാണ് എടുക്കാനായത്. ആറു വിക്കറ്റും നേടിയിരുന്നു. 10 മത്സരങ്ങളില്‍ ഏഴു തോല്‍വിയോടെ സിഎസ്കെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.






