
അമേരിക്കയിൽ നിന്നുള്ള ഒരു റിക്ഷാ യാത്രയുടെ വിഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. കുതിരയുടേയും കാളയുടേയും സ്ഥാനത്ത് ഒരു റോബോട്ട് വണ്ടി വലിച്ചുകൊണ്ടുപോവുന്ന കൗതുകകരമായ വീഡിയോ ആണ് ഇത്.
അമേരിക്കൻ സ്പഷ്യൽ എഫക്ട്സ് ഡിസൈനറായ ആഡം സാവേജാണ് വിഡിയോയിൽ ഉള്ളത്. ആഡം സാവേജ് ബോസ്റ്റന് ഡൈനാമിക്സിന്റെ റോബോട്ട് നായയെ വെച്ച് ഒരു റിക്ഷാ വണ്ടി വലിപ്പിച്ച് പരീക്ഷിക്കുന്ന വീഡിയോയാണിത്. 'സ്പോട്ട്' എന്ന നായയാണ് റിക്ഷ വലിക്കുന്നത്.
ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹുവാണ് ഭാവിയിലെ റിക്ഷകള്‍ എന്ന കുറിപ്പോടെ ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.






