
കോഴിക്കോട് : കോഴിക്കോട് അധ്യാപികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മരഞ്ചാട്ടി സ്വദേശി ദീപ്തിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാരശ്ശേരി പഞ്ചായത്തിലെ ചുണ്ടത്തുംപൊയിലി എന്ന സ്ഥലത്ത് യുവതിയെ കാറിനുള്ളില്‍ മരിച്ച് നിലയില്‍ കണ്ടെത്തുകയായിരുന്നു.
മരഞ്ചാട്ടി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയാണ് ദീപ്തി. മുക്കം പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷ്ണം ആരംഭിച്ചു.






