
സോഷ്യല്‍ മീഡിയ ഇപ്പോള്‍ അന്തം വിടുന്നത് ഈ ഐസ്ക്രീം കണ്ടിട്ടാണ്. ഒരു ഐസ്ക്രീമില് ഇത്ര അമ്പരപ്പെന്തിനെന്നാണോ...? വനില, ചോക്ലേറ്റ് രുചികളൊന്നുമല്ല, മാംസത്തിന്റെ രുചിയുള്ള ഐസ്ക്രീമാണ് ഇത്
മിന്‍സിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മീറ്റ് ആന്‍ഡ് ഡയറിയിലെ ഗവേഷകരാണ് മാംസത്തിന്റെ രുചിയുള്ള ഈ ഐസ്ക്രീം വികസിപ്പിച്ചെടുത്തത്. സെപ്റ്റംബറില്‍ നടന്ന ബെലാഗോ 2020 എക്സിബിഷനില്‍ ഈ ഫ്രോസണ്‍ ഡെസേര്‍ട്ട് അവതരിപ്പിക്കുകയും ഇതിന്റെനിര്മാണ വീഡിയോ പുറത്തു വിടുകയും ചെയ്തിരുന്നു.
ഐസ്ക്രീം മെഷീനില്‍ നിന്ന് ക്രീം പോലെ തന്നെ തോന്നുന്ന ഐസ് മീറ്റ് പാത്രങ്ങളില്‍ നിറക്കുന്നത് വീഡിയോയില്‍ കാണാനാകും. എന്നാല്‍ മീറ്റ് ഐസ്ക്രീമിന് ധാരാളം പോഷകഗുണമുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ഐസ്ക്രീമിന് പകരം ലൈറ്റ് സ്നാക്സായി ഇത് കഴിക്കാം. മാത്രമല്ല ഷുഗര്‍ ഫ്രീയുമാണത്രേ...






