
ഷാര്‍ജ: മുംബൈയ്ക്കെതിരെ ജീവന് മരണ പോരാട്ടത്തിനിറങ്ങുന്ന ചെന്നൈ സൂപ്പര്‍ കിങ്സ് ആദ്യ ബാറ്റിങ്ങിന്. ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ചെന്നൈയെ ആദ്യ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. രോഹിത് ശര്‍മ്മയ്ക്ക് പകരം കീറോണ്‍ പൊള്ളാര്‍ഡ് ആണ് മുംബൈയെ നയിക്കുക.
മൂന്നു മാറ്റങ്ങളോടെയാണ് ചെന്നൈ ഇറങ്ങുന്നത്. ഇമ്രാന് താഹിര്‍ ആദ്യമായി ഇന്ന് കളിക്കാനിറങ്ങും. ഷെയ്ന് വാട്സ്ണ്, പീയുഷ് ചൗള, കേദാര്‍ ജാദവ് എന്നിവരെ പുറത്തിരുത്തി. നാരായന് ജഗദീശന്, റുതുരാജ് ഗെയ്ക്വാദ് എന്നിവരാണ് ടീമില്‍ ഇടംപിടിച്ചത്. വിശ്രമം അനുവദിച്ച രോഹിതിനു പകരം സൗരഭ് തിവാരി ടീമില്‍ ഇടംനേടി.
ഒന്‍പതു മത്സരങ്ങളില്‍ ആറെണ്ണം ജയിച്ച മുംബൈ പോയിന്റ് പട്ടികയില്‍ മുനന്നിലാണ്. ചെന്നൈയ്ക്ക് പത്തു മത്സരങ്ങളില്‍ മൂന്ന് വിജയം മാത്രമാണ്.






