
വൺപ്ലസ്സിന്റെ ഏറ്റവും വിലക്കുറവുള്ള സ്മാർട്ട്ഫോൺ നോർഡ് ശ്രേണിയിലേക്കാണ് പുത്തൻ ഫോണുകളെത്തുമെന്ന് റിപ്പോർട്ട്. നോർഡ് N10, നോർഡ് N100 എന്ന് ഫോണുകളായിരിക്കും എത്തുക. നോർഡിനേക്കാൾ ബജറ്റ് സ്മാർട്ട്ഫോൺ ആയാണ് രണ്ടു ഫോണുകളുടെയും വരവ്. നോർഡ് N10, N100 സ്മാർട്ട്ഫോണുകളെ അവതരിപ്പിക്കും എന്ന് വൺപ്ലസ് വ്യക്തമാക്കിയിട്ടില്ല.
നോർഡ് N10-ന് സ്നാപ്ഡ്രാഗൺ 690 ചിപ്സെറ്റാണ് ലഭിക്കുക എന്നാണ് അനൗദ്യോഗികമായി പുറത്തുവന്ന റിപ്പോർട്ടുകൾ പറയുന്നത്. ഈ ചിപ്സെറ്റ് 5ജി കണക്ടിവിറ്റി സപ്പോർട്ട് പിന്തുണയ്ക്കുന്നതാണ്. മാത്രമല്ല നോർഡിന്റെ സ്നാപ്ഡ്രാഗൺ 765G-നേക്കാൾ വില കുറവുമായിരിക്കും. എന്നാൽ, നോർഡ് N100ന് ഈ രണ്ട് ചിപ്സെറ്റിനേക്കാൾ പ്രവർത്തന മികവ് കുറഞ്ഞ സ്നാപ്ഡ്രാഗൺ 460 പ്രോസസ്സർ ആയിരിക്കും എന്നാണ് സൂചന. ഇത് 4ജി മോഡൽ ആകാനാണ് സാധ്യത.
നോർഡ് N10-ന് 90Hz റിഫ്രഷ് റേറ്റുള്ള 6.49-ഇഞ്ച് ഫുൾ എച്ഡി+ ഡിസ്പ്ലേ ആയിരിക്കും ലഭിക്കുക. നോർഡ് N10-ന് എത്തുന്നത് 4,000mAh ബാറ്റെറിയുമായായിരിക്കും. അടിസ്ഥാന പതിപ്പിന് 6 ജിബി റാമും, 128 ജിബി ഓൺബോർഡ് മെമ്മറിയും ഉണ്ടാകും. വൺപ്ലസ് നോർഡ് N10-ന് 64 മെഗാപിക്സൽ പ്രധാന കാമറ, 8 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസ്, രണ്ട് 2 മെഗാപിക്സൽ ഷൂട്ടറുകൾ എന്നിവ ചേർന്ന ക്വാഡ് കാമറ സെറ്റപ്പ് ആയിരിക്കും ഒരുങ്ങുക. നോർഡ് N100-ന് 6.52-ഇഞ്ച് എൽസിഡി എച്ച്ഡി+ സ്ക്രീൻ ആയിരിക്കും എന്നാണ് വിവരം. അടിസ്ഥാന മോഡൽ 4 ജിബി റാമും, 64 ജിബി ഓൺബോർഡ് മെമ്മറിയും ചേർന്നതാവും.






