റേഞ്ചർ റാപ്റ്റർ പിക്കപ്പ് ട്രക്ക്, ബ്രോങ്കോ, മാക്-ഇ, ഫോക്കസ് ആർഎസ് എന്നിങ്ങനെയുള്ള മോഡലുകൾ ഫോർഡ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. അടുത്തിടെയാണ്
പുത്തൻ മസ്താങ്, മാക്-ഇ ഇലക്ട്രിക്ക് എസ്യുവി അമേരിക്കൻ വിപണയിൽ ഫോർഡ് എത്തിച്ചത്.
2020 ബ്രോങ്കോ കിടിലൻ ലുക്കിലും ഓഫ്റോഡിങ് കരുത്തോടെയുമാണ് എത്തുന്നത്. യഥാർത്ഥ ഫോർഡ് ബൊങ്കോ മോഡലിന് സമാനമായി എളുപ്പത്തിൽ നീക്കം ചെയ്യാവുന്ന റൂഫ് ആണ് 2020 ബ്രോങ്കോയ്ക്കും. 2020 ഫോർഡ് ബ്രോങ്കോ ജീപ്പ് റാംഗ്ലറിന് സമാനമായി 2 ഡോർ 4 ഡോർ എന്നിങ്ങനെ രണ്ട് പ്രധാന പതിപ്പുകളിലാണ് എത്തുന്നത്. 4 ഡോർ ഷെയ്പ്പിൽ ബ്രോങ്കോ സ്പോർട്ട് വകഭേദവമുണ്ട്. 2020 ഫോർഡ് ബ്രോങ്കോ രണ്ട് ഇക്കോബൂസ്റ്റ് ടർബോ-പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാണ് വിപണിയിൽ എത്തുക. 2.3 ലിറ്റർ നാല് സിലിണ്ടറിൽ എൻജിൻ 270 എച്ച്പി കരുത്ത് നിർമ്മിക്കും. 2.7 ലിറ്റർ V6 എൻജിൻ 310 എച്ച്പി പവർ നിർമ്മിക്കുന്നതാണ്.
ഫോർഡ് മാക്-ഇ കഴിഞ്ഞ വർഷം നവംബറിൽ ആണ് എത്തിയത്. സ്റ്റാൻഡേർഡ് റേഞ്ച്, എക്സ്റ്റൻഡഡ് റേഞ്ച് എന്നിങ്ങനെ രണ്ടു ലിഥിയം-അയോൺ ബാറ്ററി പാക്ക് ഓപ്ഷനുകളുമായാണ് മാക്-ഇയുടെ എത്തുന്നത്. മസ്താങ് അടിസ്ഥാനപ്പെടുത്തി നിർമിച്ച എസ്യുവിയാണ് മാക്-ഇ എന്നുള്ളത് ഡിസൈനിലൂടെ വ്യക്തമാകും. 370 കിലോമീറ്റർ ആണ് സ്റ്റാൻഡേർഡ് കോൺഫിഗറേഷന്റെ റേഞ്ച്. റിപ്പോർട്ട് പ്രകാരം ഏകദേശം 43,895 യുഎസ് ഡോളർ (32 ലക്ഷം രൂപ) വില വരും ബേസ് വേർഷന്. ഏറ്റവും ഉയർന്ന മോഡലായ ജിടിയ്ക്ക് 60,500 യുഎസ് ഡോളർ (44 ലക്ഷം രൂപ) ആണ് ഷോറൂം വില.






