
അബുദാബി: നിതീഷ് റാണയുടെയും സുനില്‍ നരെയ്ന്റെയും അര്‍ധ സെഞ്ചുറിയുടെ മികവില്‍ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്കോര്‍. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് കുറിച്ചു. ഡല്‍ഹിക്ക് 195 റണ്‍സിന്റെ വിജയലക്ഷ്യവും.
നീതിഷ് റാണ( 53 പന്തില്‍ 13 ബൗണ്ടറിയും ഒരു സിക്സും ഉള്‍പ്പെടെ 81 റണ്‍സ്), സുനില്‍ നരെയ്ന്റെയും(32 പന്തില്‍ ആറു ബൗണ്ടറിയും നാല് സിക്സും ഉള്‍പ്പെടെ 64 റണ്‍സ്) അര്‍ധ സെഞ്ചുറിയുടെ ബലത്തിലാണ് കൊല്‍ക്കത്ത സ്കോര്‍ ഉയര്‍ത്തിയത്. ശുഭ്മാന്‍ ഗില്‍(ഠ റണ്‍സ്), രാഹുല്‍ ത്രിപതി(13 റണ്‍സ്), ദിനേഷ് കാര്‍ത്തിക് (മൂന്ന്), ഓയിന്‍ മോര്ഗന്(17 റണ്‍സ്) എന്നിവരുടെ വിക്കറ്റുകളാണ് കൊല്‍ക്കത്തയ്ക്ക് നഷ്ടമായത്. സ്റ്റോയിന്സിന്റെ ഓവറിലെ അവസാന രണ്ട് പന്തുകളിലാണ് നിതീഷ് റാണയും പിന്നാലെ നായകന് ഓയിന്‍ മോര്‍ഗനും പുറത്തായത്. കമ്മിന്‍സ് പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് സ്കോര്‍ ബോര്‍ഡില്‍ റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനു മുന്നേ ഓപ്പണര്‍ അജിങ്ക്യ രഹാനയെ നഷ്ടമായി. പാറ്റ് കമ്മിന്‍സ് രഹാനയെ വിക്കറ്റ്ിനു മുന്നില്‍ കുരുക്കുകയായിരുന്നു. രണ്ട് ഓവര്‍ പിന്നിടുമമ്പാള് ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സാണ് ഡല്‍ഹിക്ക്. ശിഖര്‍ ധവാന് ശ്രേയസ് അയ്യര്‍ എന്നിവരാണ് ക്രീസില്‍.
നേരത്തെ ഡല്‍ഹിക്കു വേണ്ടി കഗിംസാ റബാദ, മാര്‍ക്സ് സ്റ്റോയിന്‍സ്, അന്റിച്ച് നോര്ത്ജെ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.






