
പത്തനംതിട്ട : കൊവിഡ് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടും പോകും ആംബുലന്‍സില്‍ വെച്ച് പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രതിയായ നൗഫൽ കോവിഡ് രോഗിയായ പെൺകുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. കേസില്‍ വളരെ വേഗത്തിലാണ് പോലീസ് അന്വേഷ്ണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
ആറന്മുളയില് സെപ്റ്റംബര്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കേസ് നടന്ന് 47 ദിവസം കൊണ്ട് അന്വേഷ്ണം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാന്‍ പോലീസിന് സാധിച്ചു. 540 പേജുള്ള കുറ്റപത്രമാണ് പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയില്‍ നൽകിയത്. കേസിൽ 94 സാക്ഷികളാണുള്ളത്. പട്ടികജാതി, പട്ടികവർഗ പീഡന നിരോധന നിയമം ഉൾപ്പെടെ എട്ട് വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിട്ടുള്ളത്.
രാത്രിയില്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴിയാണ് ഡ്രൈവറായ പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുന്നത്. പെണ്‍കുട്ടയെ പീഡിപ്പിക്കുക എന്ന ഉദ്ദേശത്തോട് കൂടി മനഃപൂര്‍വ്വം പ്രവര്‍ത്തിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. കേസിലെ പ്രതിയായ നൗഫലിനെ സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പോലീസ് പിടികൂടിയിരുന്നു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെജി സൈമന്റെ നേതൃത്വത്തിൽ അടൂർ ഡിവൈഎസ്പി ആർ. ബിനുവാണ് കേസിൽ അന്വേഷണം നടത്തിയത്.






