മിഡ്-സൈസ് എസ്.യു.വി ശ്രേണിയിലേക്ക് എത്തുന്ന സ്കോഡ വിഷന്‍-ഇനിന്റെ പ്രൊഡക്ഷന്‍ പതിപ്പ് പരീക്ഷണയോട്ടത്തിനിറങ്ങി. പൂര്‍ണമായും മൂടിക്കെട്ടിയ നിലയിലാണ് ഈ വാഹനം നിരത്തുകളില്‍ എത്തിയത്. സ്കോഡ അവതരിപ്പിച്ച വിഷന്‍-ഇന്‍ ഫെബ്രുവരിയില്‍ നടന്ന ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ ഏറ്റവുമധികം ശ്രദ്ധനേടിയ കണ്‍സെപ്റ്റ് വാഹനമായിരുന്നു.
ഇന്ത്യയിൽ ഹ്യുണ്ടായി ക്രെറ്റ, കിയ സോണറ്റ് എന്നീ മിഡ്-സൈസ് എസ്.യു.വുകളായിരിക്കും എതിരാളികൾ. വിഷന്‍-ഇന്‍ പ്രൊഡക്ഷന്‍ മോഡല്‍ അടുത്ത വർഷത്തിന്റെ ആദ്യ പാദം നിരത്തുകളിലെത്തുമെന്നാണ് സ്കോഡ അറിയിച്ചിരുന്നത്. സ്കോഡയുടെ ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി ആദ്യമായി ഇന്ത്യയിലെത്തിയ കണ്‍സെപ്റ്റ് മോഡലാണ് വിഷന്‍ ഇന്‍.
പൂര്‍ണമായും മറച്ചുള്ള പരീക്ഷണയോട്ടം ആയതിനാല്‍ ഡിസൈന്‍ വ്യക്തമായിട്ടില്ല. ഈ വാഹനം സ്കോഡയുടെ MQB AO IN പ്ലാറ്റ്ഫോമിലാണ് ഒരുങ്ങുന്നത്. കണ്‍സെപ്റ്റില്‍ നിന്ന് കാര്യമായ മാറ്റം വരുത്താതെയായിരിക്കും പ്രൊഡക്ഷന്‍ പതിപ്പ് എത്തുകയെന്നാണ് റിപ്പോർട്ട്. 4256 എംഎം നീളവും 2671 എംഎം വീല്‍ബേസുമാണ് വിഷന്‍-ഇന്‍ കണ്‍സെപ്റ്റിനുള്ളത്. റിപ്പോർട്ട് പ്രകാരം 148 ബി.എച്ച്.പി പവര്‍ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ടി.എസ്.ഐ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും ഈ വാഹനത്തിന് കരുത്തേകുക. ട്രാന്സ്മിഷന് ഒരുക്കാൻ ആറ് സ്പീഡ് മാനുവല്‍ ഏഴ് സ്പീഡ് ഡി.എസ്.ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്സായിരിക്കും.






