
അബുദാബി: ജയം മാത്രം തേടി പ്ലേ ഓഫ് സാധ്യത ഉറപ്പിക്കാന്‍ ടോസ് നഷ്ടപ്പെട്ട് കിങ്സ് ഇലവന് പഞ്ചാബ് ആദ്യ ബാറ്റിങ്ങിനിറങ്ങി. ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്സ് ഫീല്‍ഡിങ്ങ് തിരഞ്ഞെടുത്ത് പഞ്ചാബിനെ ആദ്യ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ലീഗ് ഘട്ടത്തില്‍ ഇരു ടീമുകള്‍ക്കും ഇത് അവസാന ത്സരമാണ്.
ആദ്യ ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 29 റണ്‍സെന്ന നിലയിലാണ്. 12 റണ്‍സുമായി നായകന് കെഎല്‍ രാഹുലും 17 റണ്‍സുമായി മായങ്ക് അഗര്‍വാളുമാണ് ക്രീസില്‍.
പ്ലേ ഓഫ് കാണാതെ ചെന്നൈ സൂപ്പര്‍ കിങ്സ് പുറത്തായെങ്കിലും ഇന്നത്തെ മത്സം ജയിച്ചാല്‍ കിങ്സ് ഇലവന് പഞ്ചാബിന് പ്ലേ ഓഫ് സാധ്യത ഉറപ്പിക്കാം. ചെന്നൈ നിരയില്‍ മൂന്ന് മാറ്റവും, പഞ്ചാബ് നിരയില്‍ രണ്ട് മാറ്റങ്ങളും വരുത്തിയാണ് ഇരു ടീമുകളും കളത്തിലിറങ്ങിയിരിക്കുന്നത്.
ചെന്നൈയില്‍ ഷെയ്ന് വാട്സണ് പകരം ഫാഫ് ഡുപ്ലെസിസും കാണ് ശര്‍മ്മയ്ക്ക് പകരം ഷാര്‍ദുല്‍ താക്കൂറും മിച്ചല്‍ സാന്റ്നര്‍ക്ക് പകരം ഇമ്രാന് താഹിറും ഇന്ന് ഇറങ്ങും. പഞ്ചാബ് നിരയില്‍ െന്‍ മാക്സ്വെലിനു പകരം ജിമ്മി നീഷമും അര്‍ഷ്ദീപ് സിങ്ങിനു പകരം മായങ്ക് അഗര്‍വാളുമാണ് കളത്തിലിറങ്ങുക.
പഞ്ചാബിന് മികച്ച റണ്‍ശരാശരിയാണ് പ്ലേ ഓഫ് കടക്കാന്‍ മേധാവിത്വം നല്‍കുന്നത്. അതിനാല്‍ ഇന്നത്തെ മത്സരത്തില്‍ ജയം മാത്രം മതി പഞ്ചാബിന് പ്ലേ ഓഫ് കടക്കാന്‍.






