
തമിഴ് നടന് സിമ്പു നൃത്തം പഠിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നടി ശരണ്യ മേനോനാണ് താരത്തെ നൃത്തം പഠിപ്പിക്കുന്നത്. സിമ്പുവിന്റെ 'ഈശ്വരൻ' എന്ന ചിത്രത്തിന് വേണ്ടിയാണ് താരം നൃത്തം പഠിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഔദ്യേഗിക റിപ്പോര്‍ട്ട് ഇനിയും വന്നിട്ടില്ല. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയാണ് ശരണ്യ. പുതിയതായി തുടങ്ങിയ നൃത്ത വിദ്യലയവുമായി ബന്ധപ്പെട്ട തിരക്കിലാണ് താരം.
സുശീന്ദ്രനാണ് 'ഈശ്വരൻ' സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് വേണ്ടി സിമ്പു 30 കിലോ ഭാരം കുറച്ചത് വൈറലായിരുന്നു. ലോക്ഡൗണിൽ സിനിമാ ചിത്രീകരണം നിലച്ചതോടെ സിമ്പുവിന്റെ ശരീരഭാരം 100 കടന്നിരുന്നു. വ്യത്യസ്ത ഗെറ്റപ്പുകളിലാണ് സിമ്പു ചിത്രത്തില്‍ എത്തുന്നത്.
കഠിനാധ്വാനത്തിലൂടെയാണ് സിമ്പു ഭാരം കുറച്ചത്. സെലിബ്രിറ്റി ഫിറ്റ്നസ് പരിശീലകനായ സന്ദീപ് രാജിന്റെ കീഴിലായിരുന്നു സിമ്പുവിന്റെ പരിശീലനം.
പുലർച്ചെ 4.30 മുതലാണ് സിമ്പു ജിം വർക്കൗട്ടുകൾ ആരംഭിക്കും. ആഴ്ചയിൽ അഞ്ച് ദിവസവും വ്യായാമങ്ങൾക്കായി മാറ്റിവെയ്ക്കുന്നതിനൊപ്പം കൃത്യമായ ഡയറ്റും പിന്തുടരുന്നു. നോൺ-വെജ്, ജങ്ക് ഫുഡ് പൂർണമായും ഉപേക്ഷിച്ചു. സാലഡുകൾ പോലുള്ള പോഷക ഗുണങ്ങളുളള ഭക്ഷണങ്ങളിലേക്ക് മാറി. ജിം വർക്കൗട്ട് കൂടാതെ ടെന്നീസ്, ബോക്സിംഗ്, റോയിംഗ്, നീന്തൽ, ബാസ്കറ്റ്ബോൾ തുടങ്ങിയവയും പരിശീലിച്ചു. കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണക്രമങ്ങളിലൂടെയുമാണ് സിമ്പു തന്റെ ലക്ഷ്യത്തിലെത്തിയതെന്ന് ട്രെയ്നർ സന്ദീപ് പറയുന്നു.






