
മൈക്രോമാക്സിന്റെ പുതിയ സ്മാർട്ട്ഫോണുകളായ ഇൻ നോട്ട്1, ഇൻ 1ബി പുറത്തിറങ്ങി. 10,999 രൂപയാണ് ഇൻ നോട്ട് 1ന്റെ വില. ഇന് 1ബി 6,999 രൂപയിൽ ലഭിക്കും. സ്മാർട്ട്ഫോണുകൾ മൈക്രോമാക്സിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ഫ്ലിപ്കാർട്ടിലും ലഭിക്കും. രണ്ട് ഫോണുകളും നവംബർ 24 മുതൽ വിൽപ്പനയ്ക്കെത്തുമെന്നാണ് റിപ്പോർട്ട്.
മൈക്രോമാക്സ് ഇൻ നോട്ട് 1 ലെ 6.67 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് എൽസിഡി പാനൽ 21: 9 വീക്ഷണാനുപാതവും 450 നിറ്റ് തെളിച്ചവുമുള്ളതാണ്. മിഡ് റേഞ്ച് ചിപ്സെറ്റായ മീഡിയടെക് ജി 85 എസ്ഒസി ആണ് ഇൻ നോട്ട് 1 ന്റെ കരുത്ത്. 4 ജിബി വരെ റാമും 128 ജിബി വരെ സ്റ്റോറേജുമായാണ് ഫോൺ എത്തുന്നത്. 5,000 mAh ബാറ്ററിയാണ് ലഭിക്കുന്നത്. 18W ചാർജിങ് അഡാപ്റ്ററുണ്ട്. റിവേഴ്സ് ചാർജിങ് പിന്തുണയും ഫോണിൽ ഒരുങ്ങുന്നു. ഇൻ നോട്ട് 1 പിന്നിൽ 48 എംപി ക്വാഡ്-എഐ ക്യാമറ സംവിധാനമാണ് ഉള്ളത്. 5 എംപി അൾട്രാവൈഡ് ഷൂട്ടർ, 2 എംപി മാക്രോ ക്യാമറ, 2 എംപി ഡെപ്ത് സെൻസർ എന്നിവയാണ് പിന്നിലുള്ള മറ്റ് മൂന്ന് സെൻസറുകൾ. സെൽഫിക്കായി പഞ്ച് ഹോൾ ക്യാമറ കട്ട് ഔട്ടിൽ 16 എംപി ഷൂട്ടർ ഉണ്ട്. മൈക്രോമാക്സ് ഇൻ നോട്ട് 1 ഫോണുകൾ ആൻഡ്രോയിഡ് 10 ലാണ് പ്രവർത്തിക്കുന്നത്.
4 ജിബി റാം + 64 ജിബി സ്റ്റോറേജ്, 2 ജിബി + 32 ജിബി എന്ന് രണ്ട് സ്റ്റോറേജ് ഓപ്ഷനുകളുമായിയാണ് മൈക്രോമാക്സ് 1 ബി എത്തുന്നത്. പച്ച, പർപ്പിൾ, നീല എന്നീ മൂന്ന് നിറങ്ങളിലാണ് സ്മാർട് ഫോൺ വരുന്നത്. 4 ജിബി വേരിയന്റിന് 7,999 രൂപയും 2 ജിബി റാം വേരിയന്റ് മോഡലിന് 6,999 രൂപയ്ക്കും വാങ്ങാം. മൈക്രോമാക്സ് ഇൻ 1 ബി ഫ്ലിപ്പ്കാർട്ട് വഴി നവംബർ 26 മുതൽ വാങ്ങാം. 6.52 ഇഞ്ച് എച്ച്ഡി + ഡിസ്പ്ലേ ആണ് ഫോണിന്. 5,000 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ. ഫോണിന് 10W ചാർജിങ് ശേഷിയുണ്ട്. 13 എംപി പ്രൈമറി സെൻസറും 2 എംപി ഡെപ്ത് ക്യാമറ സെൻസറും ഉള്ള ലംബമായി വിന്യസിച്ച ഇരട്ട ക്യാമറ സംവിധാനം മൈക്രോമാക്സ് ഇൻ 1 ബിയിൽ കാണാം. വാട്ടർഡ്രോപ്പ് നോച്ചിനുള്ളിൽ 8 എംപി ഫ്രണ്ട് ക്യാമറ സെൻസറും ഒരുങ്ങുന്നു. ആൻഡ്രോയിഡ് 10 ലാണ് ഫോൺ പ്രവർത്തിക്കുന്നത്.






