തിരുവനന്തപുരം: മണിക്കൂറുകള്‍ നീണ്ട നാടകീയതകള്‍ക്കൊടുവില്‍ ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡ് അവസാനിപ്പിച്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ബാലാവകാശ കമ്മീഷന്റെ കേസ്. ബിനീഷിന്റെ കുടുംബത്തിന്റെ പരാതിയിലാണ് കമ്മീഷന് കേസെടുത്തത്.
ബിനീഷിന്റെ കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്നും ഭയപ്പെടുത്തിയെന്നും കമ്മീഷന് പറഞ്ഞു. അതേസമയം തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറോട് അന്വേഷിക്കാനും കമ്മീഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
റെയ്ഡിനിടെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ബിനീഷിന്റെ കുടുംബവും റെയ്ഡ്തടസ്സപ്പെടുത്തിയെന്നാരോപിച്ച്ഇ.ഡിയും പോലീസിനെ സമീപിച്ചിരുന്നു. ബുധനാഴ്ച രാവിലെ 9.30 ന് തുടങ്ങിയ റെയ്ഡ് അവസാനിച്ചത് ഇന്ന് രാവിലെ 11 മണിക്കാണ്. ഭാര്യമതാവിന്റെ ഫോണും എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തു.






