
ഹുവായ് നോവ 8 സീരീസിലെ ആദ്യ ഫോണായ ഹുവായ് നോവ 8 എസ്ഇ ചൈനയിൽ പുറത്തിറക്കി. ഹുവായ് നോവ 7 എസ്ഇയുടെ പിൻഗാമിയാണ് ഈ സ്മാർട്ട്ഫോൺ. ഹുവായ് നോവ 8 എസ്ഇ രണ്ട് എഡിഷനുകളാണ് ഉള്ളത്. സ്റ്റാൻഡേർഡ് എഡിഷനും ഹൈ എഡിഷനും. ഹുവായ് നോവ 8 എസ്ഇ ഹൈ എഡിഷനിൽ 5ജി പിന്തുണയുമുണ്ടെന്നാണ് റിപ്പോർട്ട്.
മാജിക് നൈറ്റ് ബ്ലാക്ക്, ഡീപ് സീ ബ്ലൂ, സിൽവർ മൂൺ സ്റ്റാർസ്, സകുര സ്നോ ക്ലിയർ സ്കൈ എന്നീ നിറങ്ങളിൽ ഈ സ്മാർട്ട്ഫോണുകൾ ലഭ്യമാകും. ഹുവായ് നോവ 8 എസ്ഇ സ്റ്റാൻഡേർഡ് എഡിഷന്റെ 8 ജിബി + 128 ജിബി വേരിയന്റിന് സിഎൻവൈ 2,599 (ഏകദേശം 29,100 രൂപ) ആണ് വില. നോവ 8 എസ്ഇ ഹൈ എഡിഷന്റെ 8 ജിബി + 128 ജിബി വേരിയന്റിന് സിഎൻവൈ 2,699 (ഏകദേശം 30,200 രൂപ) വിലയുണ്ട്.
6.53 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്സൽ) ഒഎൽഇഡി ഡിസ്പ്ലേയാണ് സ്മാർട്ട്ഫോണിനുള്ളത്. ആൻഡ്രോയിഡ് 10 ബേസ്ഡ് ഹുവായ് നോവ 8 എസ്ഇ സ്മാർട്ട്ഫോൺ ഇഎംയുഐ 10.1ലാണ് പ്രവർത്തിക്കുന്നത്. ഒക്ടാ കോർ ഡൈമെൻസിറ്റി 800യു എസ്ഒസിയുടെ കരുത്തിലാണ് നോവ 8 എസ്ഇ ഹൈ എഡിഷൻ പ്രവർത്തിക്കുന്നത്. ഒക്ടാ കോർ ഡൈമെൻസിറ്റി 720 എസ്ഒസിയാണ് സ്റ്റാൻഡേർഡ് എഡിഷന് കരുത്ത് നൽകുന്നത്. ഇരു മോഡലിലും 8 ജിബി റാമും ഉണ്ട്. 66W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 3,800 എംഎഎച്ച് ബാറ്ററിയാണ് നോവ 8 എസ്ഇയിൽ ഒരുങ്ങുന്നത്.
ക്വാഡ് റിയർ ക്യാമറ സെറ്റപ്പുമായിട്ടാണ് ഹുവായ് നോവ 8 എസ്ഇ പുറത്തിറക്കിയിരിക്കുന്നത്. 64 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവയാണ് ലഭിക്കുന്നത്. 16 മെഗാപിക്സൽ സെൽഫി ഷൂട്ടറും മുൻവശത്ത് ഉണ്ട്.






