മഞ്ചേശ്വരം: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പിലെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് മുസ്ലീം ലീഗ് എം.എല്‍.എ എം.സി കമറുദീന്. തിങ്കളാഴ്ച തട്ടിപ്പ് കേസ് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. അത് പോലും കണക്കിലെടുക്കാതെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നെന്നും കമറുദീന് പറഞ്ഞു. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കമറുദീന് പ്രതികരിച്ചത്.
ശനിയാഴ്ച മൂന്നരയോടെയാണ് എം.സി കമറുദീന് എം.എല്‍.എയെ അറസ്റ്റ് ചെയ്തത്. ചന്ദേര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 15 കോടി രൂപയുടെ തട്ടിപ്പ് കേസുകളിലാണ് എം.എല്‍.എയെ അറസ്റ്റ് ചെയ്തത്. പണം നഷ്ടപ്പെട്ടവരുടെ പരാതിയില്‍ നൂറിലധികം തട്ടിപ്പ് കേസുകള്‍ എം.എല്‍.എയുടെ പേരില്‍ വേറെയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ശനിയാഴ്ച രാവിലെ മുതല്‍ എം.സി കമറുദീനെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയായിരുന്നു. ചോദ്യം ചെയ്യലില്‍ എം.എല്‍.എ തട്ടിപ്പ് സമ്മതിച്ചു. കാസര്‍ഗോഡ് എ.എസ്.പി വിവേക് കുമാറിന്‍െ്റ നേതൃത്വത്തിലുള്ള സംഘമാണ് എം.എല്‍.എയെ ചോദ്യം ചെയ്തത്. ജ്വല്ലറിയുടെ മാനേജിംഗ് ഡയറക്ടറും മുസ്ലീം ലീഗ് നേതാവുമായ പൂക്കോയ തങ്ങളെയും ഇന്ന് തന്നെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന.






