മലപ്പുറം: ജ്വല്ലറി നിക്ഷേപത്തട്ടിപ്പില്‍ അറസ്റ്റിലായ മുസ്ലീം ലീഗ് എം.എല്‍.എ എംസി കമറുദീനെ പിന്തുണച്ച് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കമറുദീന്‍െ്റ അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് കുഞ്ഞാലിക്കുട്ടി ആരോപിച്ചു. കോഴിക്കോട് ചേര്‍ന്ന മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. നിക്ഷേപകരുടെ പണം തിരികെ കൊടുക്കണമെന്നും നിയമം നിയമത്തിന്‍െ്റ വഴിക്ക് പോകട്ടെയെന്നുമുള്ള പാര്‍ട്ടി നിലപാടായിരുന്നു ശരിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനെതിരെ നടക്കുന്ന അന്വേഷണങ്ങളെയും ആരോപണങ്ങളെയും കൗണ്ടര്‍ ചെയ്യാനുള്ള നടപടിയാണ് ഇത്. ഭരണപക്ഷത്തിനെതിരായ ആരോപണങ്ങള്‍ മറയ്ക്കാന്‍ കമറുദീനെ കരുവാക്കിയെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. എം.സി കമറുദീന് നിക്ഷേപകരെ വഞ്ചിച്ച് പണം തട്ടിയ സംഭവം ബിസിനസ് തകര്‍ച്ചയാണെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ വാദം. ബിസിനസ് പൊളിഞ്ഞതിന് അറസ്റ്റ് ചെയ്യുകയാണെങ്കില്‍ സിറ്റിംഗ് എം.എല്‍.എമാര്‍ വരെയുണ്ട് ആരോപണവിധേയരായവരെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് മഞ്ചേശ്വരത്ത് കമറുദീനെ സ്ഥാനാര്‍ത്ഥിയാക്കുമ്പോള്‍ അറിഞ്ഞിരുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തി. കമറുദീനെതിരെ നിലനില്‍ക്കാത്ത വകുപ്പുകളാണ് ചുമത്തിയത്. ആരോപണത്തില്‍ അന്വേഷണം പോലും പൂര്‍ത്തിയാക്കിയിട്ടില്ല. രാവിലെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് വൈകുന്നേരം അറസ്റ്റ് ചെയ്യുകയായിരുന്നെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. നിക്ഷേപകരുടെ പണത്തിന്െ്റ ഉത്തരവാദിത്തം പാര്‍ട്ടി ഏറ്റെടുക്കില്ല. കമ്പനി കടം വീട്ടണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കാസര്‍ഗോഡ് ആരംഭിച്ച ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയിലെ നിക്ഷേപകരില്‍ നിന്നുമാണ് എം.എല്‍.എ പണം തട്ടിയത്. മുസ്ലീം ലീഗിന്‍െ്റ തന്നെ പ്രവര്‍ത്തകരാണ് വഞ്ചിക്കപ്പെട്ടവരില്‍ ഭൂരിപക്ഷവും. ഇവര്‍ 2017 മുതല്‍ പണം തിരികെ ആവശ്യപ്പെട്ട് വരുന്നതാണ്. എന്നാല്‍ ജ്വല്ലറിയുടെ ആസ്തി ബാധ്യതകള്‍ വിറ്റ് പണമാക്കി മാറ്റുകയും ഭൂമിയും മറ്റും വാങ്ങിക്കൂട്ടുകയും ചെയ്ത എം.എല്‍.എ കയ്യൊഴിഞ്ഞതോടെയാണ് നിക്ഷേപകര്‍ പോലീസിനെ സമീപിച്ചത്. തട്ടിപ്പില്‍ ഇതുവരെ 117 പേര് എം.എല്‍.എയ്ക്കെതിരെ പരാതി കൊടുത്തിട്ടുണ്ട്.






