
ഇന്ത്യയിലെ കോംപാക്ട് എസ്.യു.വി നിരയിലേക്ക് നിസാന്‍ മാഗ്നൈറ്റ് ഉടൻ എത്തും. പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം ഇന്ത്യയില്‍ ഇതുവരെ എത്തിയ കോംപാക്ട് എസ്.യു.വികളില്‍ ഏറ്റവും കുറഞ്ഞ വിലയിലായിരിക്കും ഇത് വിപണിയിൽ എത്തുക.
5.50 ലക്ഷം രൂപ മുതലായിരിക്കും നിസാന്‍ മാഗ്നൈറ്റിന്റെ അടിസ്ഥാന വേരിയന്റിന് വില ആരംഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. XE, XL, XV, XV പ്രീമിയം എന്നീ നാല് വേരിയന്റുകളില്‍ പത്ത് പതിപ്പുകളായാണ് മഗ്നൈറ്റ് എത്തുക. ഈ വാഹനങ്ങളുടെ എക്സ്ഷോറും വില 5.50 ലക്ഷം രൂപ മുതല്‍ 9.55 ലക്ഷം രൂപ വരെയായിരിക്കുമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്.
നിസാന്‍-റെനോ കൂട്ടുകെട്ടില്‍ വികസിപ്പിച്ചിട്ടുള്ള സിഎംഎഫ്-എ പ്ലസ് പ്ലാറ്റ്ഫോമിലാണ് മാഗ്നൈറ്റ് ഒരുങ്ങുന്നത്. ഉയര്‍ന്ന ഇന്ധനക്ഷമതയാണ് നിസാന്‍ ഉറപ്പുനല്‍കുന്നത്. 71 ബി.എച്ച്.പി പവറും 96 എന്‍.എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനിലും, 99 ബി.എച്ച്.പി പവറും 160 എന്‍.എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനിലുമാണ് മാഗ്നൈറ്റ് വിപണിയിൽ എത്തുക. അഞ്ച് സ്പീഡ് മാനുവലും സി.വി.ടിയുമായിരിക്കും ഇതില്‍ ട്രാന്സ്മിഷന് നിര്‍വഹിക്കുക.
മാഗ്നൈറ്റിന് നിസാന്‍ കിക്ക്സുമായി ഡിസൈന്‍ സാമ്യമുണ്ട്. ഡ്യുവല്‍ ടോണ്‍ ബമ്പര്‍, പ്രൊജക്ഷന് ഫോഗ് ലാമ്പ്, മസ്കുലര്‍ ഭാവമുള്ള ഗ്രില്ല്, എല്‍.ഇ.ഡി ഹെഡ്ലാമ്പ്, എല്‍-ഷേപ്പ് എല്‍.ഇ.ഡി ഡി.ആര്.എല്‍, എന്നിവയാണ് മുന്‍വശത്ത്. കൂടാതെ, സെഗ്മെന്റിലെ മികച്ച ഫീച്ചറുകള്‍ ഇന്റീരിയറില്‍ ലഭിക്കും.






