
സ്കോഡ റാപ്പിഡ് കാറിനെ വിമർശിച്ച ഒരു വ്ലോഗർക്ക് കിട്ടിയ മറുപടിയാണിപ്പോൾ വാഹന ലോകത്ത് വൈറലാകുന്നത്. ആരാധകരുടെ പിന്തുണ പ്രതീക്ഷിച്ച ട്വീറ്റിന് മറുപടിയുമായെത്തിയത് സ്കോഡ ഇന്ത്യ ഡയറക്ടർ സാക് ഹോളിസ്.
'കീലെസ് എൻട്രി, പുഷ് ബട്ടൻ സ്റ്റാർ എന്നിവയില്ലാത്ത 16 ലക്ഷത്തിന്റെ സ്കോഡ റാപ്പിഡ്. ഈ ഫീച്ചറുകൾ ഇതിൽ കുറഞ്ഞ വാഹനങ്ങളെല്ലാം നൽകുമ്പോൾ സ്കോഡ എന്താണ് ഇങ്ങനെ ചെയ്യുന്നത്' - എന്നാണ് ഒരു ഉത്തരേന്ത്യൻ വ്ലോഗർ ട്വീറ്റ് ചെയ്തിരുന്നത്.
''അടുത്ത ഒരു വർഷത്തേക്കുള്ള വാഹനം വരെ വിറ്റു തീർന്നെന്നും ഇപ്പോൾ തന്നെ പ്രൊഡക്ഷൻ കപ്പാസിറ്റിയെക്കാൾ കൂടുതൽ ബുക്കിങ്ങാണ് ലഭിക്കുന്നത്. നിങ്ങൾ വേറെ വാഹനം വാങ്ങൂ എന്നാണ് വ്ലോഗറുടെ ട്വിറ്റിന് മറുപടിയായി സാക് പറഞ്ഞത്. എന്നാൽ, സാക്കിന്റെ മറുപടിയിൽ നിരവധി പേര് പ്രതിഷേധിച്ച് രംഗത്ത് എത്തി, എന്നാൽ തങ്ങളുടെ ഉൽപന്നത്തിലുള്ള വിശ്വാസം കൊണ്ടുമാത്രമാണ് അത്തരത്തിലൊരു പ്രതികരണമുണ്ടാതെന്ന് സ്കോഡ ഇന്ത്യ ഡയറക്ടർ വ്യക്തമാക്കി.






