റിയൽമി എക്സ് 7 സീരീസ് ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. മീഡിയടെക് ഡൈമെസ്നിറ്റി 1000 ചിപ്പിൽ പ്രവർത്തിക്കുന്ന റിയൽമി എക്സ് 7 പ്രോ സീരീസ് ആണ് ഇന്ത്യയിലേക്ക് വരുന്നത്. ജി കണക്റ്റിവിറ്റിയെ സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട്ഫോൺ ആയിരിക്കും ഇത്.
എന്നാൽ, എക്സ് 7 പ്രോ സീരീസ് ഇന്ത്യയിൽ എപ്പോൾ അവതരിപ്പിക്കുമെന്ന് വ്യക്തമല്ല. 6.55 ഇഞ്ച് അമോലെഡ് എഫ്എച്ച്ഡി + ഡിസ്പ്ലേയും 120 ഹെർട്സ് റിഫ്രഷ് റേറ്റും ഈ ഫോണിന് ലഭിച്ചക്കും. മീഡിയടെക് ഡൈമെൻസിറ്റി 1000+ SoC പ്രോസസർ, 8 ജിബി റാം, 256 ജിബി സ്റ്റോറേജ് എന്നിവയാണ് ഈ ഫോണിന് കരുത്ത് നൽകുന്നത്.
65W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് വരുന്ന 4,500 എംഎഎച്ച് ബാറ്ററിയായിരിക്കും ലഭിക്കുക. ക്വാഡ് ക്യാമറ സെറ്റപ്പാണ് ഫോണിന്. 64 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ പിന്നിൽ ലഭിച്ചേക്കും. കൂടാതെ, മാക്രോ, മോണോക്രോം ഫോട്ടോകൾക്കായി രണ്ട് 2 മെഗാപിക്സൽ ക്യാമറ സെറ്റപ്പുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സലിന്റെ മുൻ ക്യാമറ നൽകിയിരിക്കുന്നു.






