പല്ലിനെ ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങളും കാരണങ്ങളും പരിഹാരങ്ങളും
പല്ലിനെ ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങളും കാരണങ്ങളും പരിഹാരങ്ങളും
Authored by Web Desk | Last updated: 13 Nov 2020, 5:19 PM | 4 min read
പല്ലുകളുടെ അഭംഗിയും ആരോഗ്യപ്രശ്നങ്ങളും പലരുടെയും ഉറക്കം കെടുത്തുന്നുണ്ട്. വായ്നാറ്റം ഭയന്ന് അധികമാരോടും മിണ്ടാതെ ഒതുങ്ങിക്കൂടാന്‍ ശ്രമിക്കുന്നവരുമുണ്ട്. പല്ലിന്റെ വിടവ് മറ്റുള്ളവര്‍ കണ്ടാലോ എന്നോര്‍ത്ത് ചിരി മറയ്ക്കുന്നവരുണ്ട്. എന്നാല്‍ വായ്ക്കകത്ത് ഉണ്ടാകുന്ന രോഗങ്ങളും പല്ലിന്റെ അഭംഗിയും പൂര്‍ണമായും മാറ്റിയെടുക്കാവുന്നതാണ്. പല്ലിനെ ബാധിക്കുന്ന 8 ആരോഗ്യപ്രശ്നങ്ങളും അവയുടെ കാരണങ്ങളും പരിഹാരവും അറിയുക.
1. വായ്നാറ്റം
വലിയൊരു ശതമാനം ആളുകളെയും വളരെയധികം അലട്ടുന്ന ഒരു പ്രശ്നമാണ് വായ്നാറ്റം. ചിലര്‍ക്ക് വായ്നാറ്റം സ്വയം തോന്നുകയും മറ്റു ചിലര്‍ക്ക് അത് മറ്റുള്ളവര്‍ പറഞ്ഞ് അറിയുകയും ചെയ്യും. രാവിലെ ഉറക്കത്തില്‍ നിന്ന് എണീക്കുമ്പോള്‍ അനുഭവപ്പെടുന്ന വായ്നാറ്റം, ഉറക്കത്തില്‍ തുപ്പലിന്റെ അളവ് കുറയുകയും അത് വായില്‍ തളംകെട്ടി കിടക്കുന്നതു കാരണവും ആണ്. അല്ലാതെയും വായ്നാറ്റത്തിന് പല കാരണങ്ങള്‍ ഉണ്ട്. പ്രധാനമായും ഇവ ശരീരത്തിന് അകത്തുള്ള കാരണങ്ങളും, ശരീരത്തിന് പുറത്തുള്ള കാരണങ്ങളുമായി വേര്‍തിരിക്കാം. ശരീരത്തിന് പുറത്തുള്ള കാരണങ്ങളില്‍ പ്രധാനമായും പുകവലി, മദ്യപാനം എന്നിവയും നമ്മള് കഴിക്കുന്ന ചില ഭക്ഷണങ്ങളും കാരണമാകാം. ഉള്ളി, കാബേജ്, വെളുത്തുള്ളി മുതലായവ കഴിച്ചുകഴിഞ്ഞാല്‍ ചിലര്‍ക്ക് വായ്നാറ്റം അനുഭവപ്പെടാം. അങ്ങനെയുള്ളവര്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായ്ക്കകത്തുള്ള കാരണങ്ങള്‍
1. കേടുള്ള പല്ലുകള്‍, അവയില്‍ അടിഞ്ഞിരിക്കുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ എന്നിവ കാരണം.
2. പല്ലുകളില്‍ അടിഞ്ഞിരിക്കുന്ന അഴുക്ക് അഥവാ 'പ്ലാക്ക്' കാരണം
3. മോണരോഗം
4. നാവില്‍ അടിഞ്ഞിരിക്കുന്ന അഴുക്ക്.
5. ഊരിമാറ്റുന്ന കൃത്രിമ പല്ലുകള്‍ വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍.
6. വച്ച് പിടിപ്പിച്ച കൃത്രിമ പല്ലുകള്‍ വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ കാലക്രമേണ അവയില്‍ അടിഞ്ഞുകൂടുന്ന അഴുക്ക്.
3. ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍, ശ്വാസകോശത്തെ ബാധിക്കുന്ന അര്‍ബുദം.
4. തുപ്പല് ഗ്രന്ഥിയെ ബാധിക്കുന്ന അസുഖങ്ങള്‍.
5. കിഡ്നിയുടെ അസുഖങ്ങള്‍.
6. കരള്‍ രോഗങ്ങള്‍
7. വയറിനകത്തെ ദഹനസംബന്ധമായ ചില അസുഖങ്ങള്‍
8. പ്രമേഹം
9. മാനസികമായ അസുഖങ്ങള്‍
10. 'ഹാലിറ്റോഫോബിയ' - വായ്നറ്റമില്ലെങ്കിലും അത് ഉണ്ട് എന്ന തോന്നല്‍.
ചികിത്സാരീതി
1. വായ്നാറ്റം ഉണ്ടാക്കുന്ന ഭക്ഷണരീതികള്‍ ഒഴിവാക്കുക.
2. പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക.
3. മോണരോഗം ഇല്ലെന്ന് ഉറപ്പുവരുത്തണം.
4. കേടുള്ള പല്ലുകള്‍ അടപ്പിക്കുക.
5. ആവശ്യമെങ്കില്‍ 6 മാസം കൂടുമ്പോള്‍ മോണയും പല്ലും ദന്തഡോക്ടറെക്കൊണ്ട് ക്ലീന്‍ ചെയ്യിപ്പിക്കണം.
6. പല്ല് തേയ്ക്കുമ്പോള്‍ ദിവസവും നാക്കും വൃത്തിയാക്കുക.
7. പല്ലിനിടയിലുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ 'ഫ്ളോസ്' ഉപയോഗിച്ച് നീക്കം ചെയ്യണം.
8. 'മൗത്ത്വാഷ്' ഉപയോഗിക്കുക.
9. വായ്ക്ക് പുറത്തുള്ള കാരണങ്ങള്‍ ഒന്നും ഇല്ല എന്ന് ഡോക്ടറെ കണ്ട് ഉറപ്പുവരുത്തുക.
2. ഭംഗി കെടുത്തുന്ന പല്ലിലെ 'കക്ക'
ബ്രഷിംഗ് ശരിയായ വിധം നടക്കാതെ വരുമ്പോഴാണ് പല്ലില്‍ 'പ്ലാക്ക്' ഉണ്ടാവുന്നത്. ഈ പ്ലാക്ക് പല്ലില്‍ സൂക്ഷ്മജീവികള്‍ക്കും മറ്റും പറ്റിപ്പിടിക്കാനുള്ള ഒരു പ്രതലം ആകുന്നു. കുറച്ച് ആഴ്ചകള്‍ കഴിയുമ്പോള്‍ പ്ലാക്ക് ക്രമേണ കട്ടിപിടിക്കും. ഇത് പല്ലില്‍ ഇളം മഞ്ഞനിറത്തിലോ ബ്രൗണ്‍ നിറത്തിലോ കാണുന്ന 'കാല്‍ക്കുലസ്' ആയി മാറുന്നു. താഴത്തെ മുന്‍നിര പല്ലിന്റെ അകവശത്തും മുകളിലത്തെ അണപ്പല്ലുകളുടെ മുന്‍വശത്തുമാണ് ഇത് കൂടുതലായും കാണുന്നത്. തുപ്പല്ഗ്രന്ഥികളുടെ തുപ്പല്വരുന്ന ടക്റ്റ് ഭാഗങ്ങളിലാണ് അവസാനിക്കുന്നത്. അതിനാല്‍ ഈ ഭാഗങ്ങളില്‍ കൂടുതലായി 'പ്ലാക്ക്' ഉണ്ടാവാന്‍ കാരണമാകുന്നു.
ഇങ്ങനെ രൂപപ്പെടുന്ന കാല്ക്കുലസിനുള്ളില് അനേകായിരം സൂക്ഷ്മജീവികളും ഹാനികരമായ രാസപദാര്‍ത്ഥങ്ങളും ഉണ്ടാകും. ഇവയെല്ലാം പല്ലിനും മോണയ്ക്കും ദോഷമാണ്. മോണ താഴേയക്ക് ഇറങ്ങുവാനും കാലക്രമേണ പല്ലുകള്‍ മോണരോഗം ബാധിച്ച് ഇളകാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ദിവസവും രണ്ടുനേരം ബ്രഷ് ചെയ്യുകയും പ്ലാക്ക് കൂടുതല്‍ അടിയാന് സാധ്യതയുള്ള താഴത്തെ പല്ലിന്റെ അകവശത്തും മുകളിലത്തെ പല്ലിന്റെ പുറംവശത്തും കൂടുതല്‍ ശ്രദ്ധിച്ച് ബ്രഷ് ചെയ്യുകയും വേണം. 6 മാസം കൂടുമ്പോള്‍ ദന്തഡോക്ടറെ കണ്ട് ആവശ്യമെങ്കില്‍ 'ക്ലീനിംഗ്' ചെയ്യിപ്പിക്കേണ്ടതുണ്ട്.
3. വായ്പ്പുണ്ണ്
കൗമാരക്കാരില്‍ കാണുന്ന മറ്റൊരു പ്രശ്നമാണ് വായ്പ്പുണ്ണ് അഥവാ ആപ്തസ് അള്‍സര്‍. ഇത് പരീക്ഷാസമയങ്ങളിലും മറ്റും കൗമാരക്കാരെ വളരെയധികം അലട്ടാറുണ്ട്. കവിളിന്റെ ഉള്ളിലും ചുണ്ടിന്റെ ഉള്ളിലും ഇളംമഞ്ഞ, ചുവപ്പുനിറത്തില്‍ ഇവ കാണപ്പെടുന്നു. മോണയില്‍ അപൂര്‍വമായേ ഇവ കാണാറുള്ളൂ. നീറ്റലും വേദനയും ആണ് ലക്ഷണം.
കാരണങ്ങള്‍
പ്രത്യേകമായി ഒരു കാരണം പറയാനാവില്ല. പല കാരണങ്ങള്‍ ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.
1. അമിത ടെന്‍ഷന്‍
2. ചില ഭക്ഷണപദാര്‍ഥങ്ങളുമായി ബന്ധപ്പെട്ട്
3. സ്ത്രീകളില്‍ മാസമുറയുമായി ബന്ധപ്പെട്ട്
4. പുകവലി നിര്‍ത്തുന്നവരില്‍
5. വൈറ്റമിന്റെ കുറവ് കാരണം.
4. മോണവീക്കം
പ്രധാനമായും കൗമാരക്കാരെ അലട്ടുന്ന മറ്റൊരു പ്രശ്നമാണ് മോണവീക്കവും പല്ലുതേയ്ക്കുമ്പോള്‍ മോണയില്‍നിന്നും രക്തം വരുന്നതും. മോണവീക്കം പ്രായപൂര്‍ത്തിയാകുന്ന വേളയില്‍ കൗമാരക്കാരുടെ ശരീരത്തിലെ ഹോര്‍മോണുകളുടെ പ്രവര്‍ത്തനഫലമായി കാണുന്നതാണ്. ഇത് കൂടുതലും മോണയില്‍ 'പ്ലാക്ക്' അഥവാ അഴുക്ക് ഉള്ളവരിലാണ് കാണുന്നത്. മോണ വൃത്തിയായി സൂക്ഷിക്കുകയും വര്‍ഷത്തിലൊരിക്കലെങ്കിലും ദന്തഡോക്ടറെ കണ്ട് ആവശ്യമെങ്കില്‍ ക്ലീന്‍ ചെയ്യുന്നതും മോണവീക്കം മാറാന്‍ സഹായിക്കും. ദന്തഡോക്ടര്‍ കുറിച്ചുതരുന്ന മൗത്ത്വാഷ് ഉപയോഗിക്കുന്നതും നല്ലതാണ്.
5. മോണയില്‍ നിന്ന് രക്തം വരിക
ബ്രഷ് ചെയ്യുമ്പോള്‍ മോണയില്‍നിന്ന് രക്തസ്രാവമുണ്ടാകുന്നത് മോണരോഗത്തിന്റെ ലക്ഷണമാണ്. ആരോഗ്യമുള്ള മോണയില്‍നിന്ന് ബ്രഷ് ചെയ്യുമ്പോള്‍ രക്തസ്രാവം ഉണ്ടാകില്ല. പലരുടെയും മിഥ്യാധാരണ ബ്രഷിംഗിന്റെ അമിതോപയോഗം കാരണമാണ് രക്തസ്രാവം ഉണ്ടാകുന്നതെന്നാണ്. അതിനാല്‍ അവര്‍ ആ ഭാഗം ബ്രഷ് ചെയ്യുന്നത് കുറയ്ക്കും. എന്നാല്‍ ആ ഭാഗത്ത് ബ്രഷിംഗ് ശരിയായി നടക്കാതെ മോണരോഗം വര്‍ധിക്കുന്നു. മോണയില്‍നിന്ന് രക്തസ്രാവം ഉണ്ടായാല്‍ ഉടന്‍ ദന്തഡോക്ടറെ കാണുകയും ആവശ്യമായ ചികിത്സകള്‍ ചെയ്യുകയും വേണം. ചിലപ്പോള്‍ മോണശസ്ത്രക്രിയയും ആവശ്യമായേക്കാം.
6. വിസ്ഡം ടൂത്ത്
18-25 വയസാകുമ്പോള്‍ താടിയെല്ലിന്റെ അവസാനത്തില്‍ വരുന്ന അണപ്പല്ലാണ് 'വിസ്ഡം റ്റൂത്ത്'. ചെറിയ താടിയെല്ലുള്ളവരില് ഇത് ചരിഞ്ഞോ തിരിഞ്ഞോ ആകും വരുന്നത്. ഇത് കാരണം അവിടെ ഭക്ഷണം അടിഞ്ഞുകൂടി അണുബാധ ഉണ്ടാവുകയും വേദനയും വീക്കവും ഉണ്ടാവുകയും ചെയ്യുന്നു. വായ് തുറക്കാനും ബുദ്ധിമുട്ടുണ്ടാകും. ഇതിനെ 'പെരികൊറോനൈറ്റിസ്' എന്നാണ് പറയുന്നത്.
ഉടന്‍തന്നെ ഒരു ദന്തഡോക്ടറെ കാണുകയും ഡോക്ടറുടെ നിര്‍ദേശാനുസരണം മരുന്ന് കഴിക്കുകയും ചെയ്യുക. ആവശ്യമെങ്കില്‍ ആ പല്ല് എടുത്തുമാറ്റുകയും വേണം. പല്ലുകള്‍ക്ക് ചുറ്റുമുള്ള മോണ കീറികൊടുത്താലും പല്ല് ചിലപ്പോള്‍ യഥാസ്ഥാനത്തേക്ക് വരാം. ഇങ്ങനെ പ്രശ്നമുള്ള പല്ലുകള്‍ എടുത്തുമാറ്റുന്നതുകൊണ്ട് ഭാവിയില്‍ ഒരു ദോഷവും ഉണ്ടാവുകയില്ല. ചരിഞ്ഞുവരുന്ന 'വിസ്ഡംടൂത്തി'ല്‍ റൂട്ട് കനാല്‍ ചികിത്സ സാധ്യമല്ല. എടുത്തുമാറ്റുന്ന 'വിസ്ഡം ടൂത്തിന്' പകരമായി പല്ല് വയ്ക്കേണ്ട ആവശ്യമില്ല.
7. പല്ലിലെ മഞ്ഞപ്പ്
പല്ലിലെ നിറവ്യത്യാസം പല കാരണങ്ങളാല്‍ വരാം. ഏതു പ്രായക്കാരിലും ഈപ്രശ്നം കണ്ടുവരുന്നുണ്ട്.
പല്ലിന് പുറത്തുള്ള കാരണങ്ങള്‍
1. പല്ലില്‍ കറപിടിച്ചിരിക്കുന്നത് കാരണം.
2. പുകവലി, മുറുക്കാന്‍, ഉമിക്കരി, അമിതമായ ചായ, കാപ്പി, കട്ടന്‍, ലേഹ്യം എന്നിവ ഉപയോഗിക്കുന്നവരില്‍.
3. പല്ലില്‍ പ്ലാക്ക് അല്ലെങ്കില്‍ കാല്‍ക്കുലസ് എന്നിവ പിടിച്ചിരിക്കുന്നതിനാല്‍.
4. ബ്രഷിംഗ് ശരിയായി ചെയ്യാതെ പല്ലില്‍ പ്ലാക്ക് പിടിക്കുകയും ക്രമേണ കട്ടിയുള്ള 'കാല്‍ക്കുലസ്' ആയി മാറുകയും ചെയ്യും.
പല്ലിന് അകത്തുള്ള കാരണങ്ങള്‍
1. ക്ഷതം സംഭവിച്ച പല്ലുകള്‍ കാലക്രമേണ നിറവ്യത്യാസം വരാം. ക്ഷതം സംഭവിച്ച പല്ലുകള്‍ നിര്‍ജ്ജീവമാകുകയും കാലക്രമേണ മഞ്ഞ അല്ലെങ്കില്‍ കറുപ്പ് നിറത്തിലേക്ക് മാറുകയും ചെയ്യും.
8. പല്ലിലെ വിടവുകളും തള്ളലും
പല്ലിലെ വിടവ് അല്ലെങ്കില്‍ പല്ലുകള്‍ അമിതമായി തള്ളിയിരിക്കുന്നത് പലരെയും അലട്ടുന്ന സൗന്ദര്യ പ്രശ്നമാണ്. ഇവ രണ്ടും മാറ്റിയെടുക്കാവുന്നതാണ്.
പല്ലിലെ വിടവുകള്‍ കമ്പിയിട്ട് പല്ലുകള്‍ അടുപ്പിച്ച് മാറ്റിയെടുക്കാവുന്നതാണ്. ചെറിയ വിടവുകള്‍ കോംപോസിറ്റ് ഫില്ലിംഗ് ചെയ്ത് കമ്പിയിടാതെ അടുപ്പിച്ച് മാറ്റിയെടുക്കാം. തള്ളിയിരിക്കുന്ന പല്ലുകള്‍ കമ്പിയിട്ട് ഉള്ളിലേക്ക് ചേര്‍ക്കാവുന്നതാണ്.
കമ്പിയിടാതെ പല്ലിലെ വിടവ് മാറ്റുന്ന മറ്റൊരു ചികിത്സയാണ് 'വെനീറിംഗ്'. പല്ലിന്റെ മുന്‍വശം ചെറുതായി കുറച്ച് അതിനു മുകളില്‍ പല്ലിന്റെ അതേനിറത്തിലുള്ള ചെറിയ പാളികള്‍ ഒട്ടിക്കുന്ന ചികിത്സയാണ് വെനീറിംഗ്. പല്ലിന്റെ ഇടയിലുള്ള വിടവുകളും പല്ലിന്റെ നിറവ്യത്യാസവും അറിയാതിരിക്കാന്‍ ഇത് സഹായിക്കുന്നു.
ചികിത്സയൊന്നും ആവശ്യമില്ല. 7-10 ദിവസത്തിനകം തന്നെ മറ്റ് കാരണങ്ങളില്ലെങ്കില്‍ ഇവ അപ്രത്യക്ഷമാകും. മുറിവില്‍ പുരട്ടാനുള്ള മരുന്നുകള്‍ ലഭ്യമാണ്. ഈ മരുന്നുകള്‍ അണുബാധ തടയുകയും വേദന കുറയ്ക്കുകയും ചെയ്യും. ഇളം ചൂടുവെള്ളത്തില്‍ ഉപ്പിട്ട് വായില്‍ ഇടയ്ക്ക് കൊള്ളുന്നതും നല്ലതാണ്. വായ്പ്പുണ്ണുള്ളപ്പോള്‍ വൈറ്റമിന്‍ ഗുളികകള്‍ കഴിക്കുന്നതും നല്ലതാണ്.
2. കേടുള്ള പല്ലുകളില്‍ നിറവ്യത്യാസം ഉണ്ടാകും.
3. പ്രായമായവരില്‍ പല്ലില്‍ മഞ്ഞപ്പ് കൂടിവരും.
4. ജന്മനാ പല്ലിനെ ബാധിക്കുന്ന ചില വൈകല്യങ്ങള്‍
5. ചെറുപ്പത്തില്‍ അല്ലെങ്കില്‍ ഗര്‍ഭിണി കഴിക്കുന്ന ചില മരുന്നുകള്‍ കാരണം.
6. വെള്ളത്തില്‍ അമിതമായി ഫ്ളൂറൈഡ് ഉള്ള പ്രദേശത്തെ കുട്ടികളുടെ പല്ലുകള്‍.
ചികിത്സ
പല്ലിന്റെ നിറവ്യത്യാസം പല്ലിന് പുറത്തുള്ള കാരണങ്ങള്‍ കൊണ്ടാണെങ്കില്‍ ദന്തഡോക്ടറെ കണ്ട് 'ക്ലീനിംഗ്' ചെയ്യിച്ച് മാറ്റാവുന്നതാണ്. അതിനുശേഷം പുകവലി, വെറ്റില മുറുക്ക് എന്നിവ ഒഴിവാക്കണം.
പല്ലിന്റെ ഉള്ളിലുള്ള കാരണങ്ങള്‍കൊണ്ടുള്ള നിറവ്യത്യാസം വിദഗ്ധ ചികിത്സ ചെയ്ത് മറയ്ക്കാവുന്നതാണ്. പല്ലില്‍ ഫില്ലിംഗ്, ക്രൗണ്‍, വെനിറിംഗ് ഇവയില്‍ ഏതെങ്കിലും ചികിത്സയിലൂടെ അഭംഗി അറിയാത്തരീതിയില്‍ ഭംഗിയുള്ള പല്ലുകളാക്കി മാറ്റാവുന്നതാണ്.