മുംബൈ: ബി.ജെ.പിക്ക് മുന്നറിയിപ്പുമായി ശിവസേന. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഓപ്പറേഷന് ലോട്ടസ് അവസാനിപ്പിച്ച് ജനങ്ങളുടെ ക്ഷേമത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് ബി.ജെ.പിക്ക് മുന്നറിയിപ്പ് നല്കി. ശിവസേന, പഴയ കാര്യങ്ങളെല്ലാം തോണ്ടി പുറത്തിട്ടാന് മദശീയ പാര്‍ട്ടിയുടെ (ബി.ജെ.പി) അഴിമതിയുടെ കഥകള്‍ പുറത്തുവരുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. ബി.ജെ.പി നേതാവ് കിരിത് സോമയ്യ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയായാണ് റാവത്തിന്റെ മുന്നറിയിപ്പ്.
മുന്‍ ലോക്സഭാംഗ കൂടിയായ കിരിത് സോമയ്യ പറയുന്ന കാര്യങ്ങള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി പോലും കാര്യമായി എടുക്കിന്നില്ലെന്ന് റാവത്ത് പറഞ്ഞു. മഹാരാഷ്ട്രാ സര്‍ക്കാരിന് ശക്തമായ പ്രതിപക്ഷം വേണം. പ്രതിപക്ഷം സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്യണം. മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്രസര്‍ക്കാരും ചെയ്യുന്നത് പോലെ പ്രതിപക്ഷത്തെ അടിച്ചമര്‍ത്തുന്നവരാണ് ശിവസേനയെന്ന് ഉദ്ധവ് താക്കറെയെയും ബാല്‍ താക്കറെയും അറിയുന്നവര്‍ വിശ്വസിക്കില്ല. അതുകൊണ്ട് കിരിത് സോമയ്യ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് നിര്‍ത്തണം. പഴയ കാര്യങ്ങള്‍ കുഴിതോണ്ടി പുറത്തിടാനാണെങ്കില് ബി.ജെ.പിയുടെ അഴിമതിക്കഥകള്‍ പുറത്തുവരുമെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്ട്രയിലെ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സഞ്ജയ് റാവത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ഒരു വര്‍ഷം സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നിരവധി അവിശുദ്ധ ശ്രമങ്ങള്‍ നടത്തി. എന്നാല്‍ സര്‍ക്കാരിനെ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. അതിനാല്‍ ഓപ്പറേഷന് ലോട്ടസ് നിര്‍ത്തി സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കനാണ് അവര്‍ തയ്യാറാകേണ്ടത്. മഹാരാഷ്ട്രാ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കും. ഈ അഞ്ച് വര്‍ഷവും ഉദ്ധവ് താക്കറെ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് ഉണ്ടാകുമെന്നും ഇക്കാര്യത്തില്‍ ആര്‍ക്കും സംശയമില്ലെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.






