
ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ പുതിയ തട്ടിപ്പ് രീതിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വാട്സാപ് വിഡിയോ കോള്‍ വഴിയാണ് പുതിയ തട്ടിപ്പുകള്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 'ന്യൂഡ് വിഡിയോ കോള്‍' എന്ന തന്ത്രവുമായാണ് തട്ടിപ്പുകാര്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്. അണ്‍നോന്‍ നമ്പറുകളില്‍ നിന്നാണ് വിഡിയോ കോളുകള്‍ നടത്തും. തുടര്‍ന്ന് നഗ്നയായ യുവതികള്‍ ഇരയുമായി ചാറ്റുചെയ്യുന്നു. ഈ സമയത്ത് സ്ക്രീന്‍ റെക്കോര്‍ഡിങ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഇരകളുമായി ചാറ്റ് ചെയ്യുന്നവരെ തട്ടിപ്പുകാര്‍ റെക്കോര്‍ഡു ചെയ്യുകയും പിന്നീട് ബ്ലാക്ക്മെയില്‍ ചെയ്യുകയും ചെയ്യുന്നതാണ് ഇവരുടെ രീതി.
'ന്യൂഡ് വാട്സാപ് കോള്‍' കേസുകള്‍ വ്യാപകമായത് കോവിഡ് ആരംഭിച്ചതിന് ശേഷമാണ്. തട്ടിപ്പുകാര്‍ ഇരകളുടെ നമ്പറില്‍ വിഡിയോ കോളുകള്‍ നടത്തും. കോള്‍ എടുക്കുമ്പോള്‍ നഗ്നയായ യുവതി സ്ക്രീനില്‍ സംസാരിക്കും. തട്ടിപ്പുകാര്‍ സ്ക്രീന്‍ റെക്കോര്‍ഡര്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ചാറ്റ് റെക്കോര്‍ഡു ചെയ്യുകയും ചെയ്യും. റെക്കോര്‍ഡു ചെയ്ത വിഡിയോ ഇന്റര്‍നെറ്റിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ഇടുമെന്ന് ഭീഷണിപ്പെടുത്തി പിന്നീട് പണം ആവശ്യപ്പെടാനും തുടങ്ങും. ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള സൈബര്‍ ക്രൈം സംഘങ്ങളാണ് ഈ കോളുകള്‍ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.
ഇരയുടെ പ്രൊഫൈല്‍ അനുസരിച്ച് 2,000 മുതല്‍ രണ്ട് ലക്ഷം രൂപ വരെ പണമാണ് ചോദിക്കുന്നത്. പണം നല്‍കിയില്ലെങ്കില്‍ നഗ്നവിഡിയോ കോള്‍ ദൃശ്യങ്ങള്‍ ഫെയ്സ്ബുക്കിലും യുട്യൂബിലും പോസ്റ്റ് ചെയ്യുമെന്നും വിഡിയോ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നല്‍കുമെന്നും ഭീഷണിപ്പെടുത്തും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം തട്ടിപ്പുകള്‍ വ്യാപകമായി നടക്കുന്നത്. 'നഗ്ന വിഡിയോ കോള്‍' തന്ത്രത്തിനു പുറമെ, 'ഗിഗോളോസ്' രജിസ്റ്റര്‍ ചെയ്യുന്നതിന്റെ മറവില്‍ പുരുഷന്മാരില് നിന്ന് പണം തട്ടിയെടുക്കാനും തട്ടിപ്പുകാര്‍ വ്യാജ വെബ്സൈറ്റുകള്‍ ഉപയോഗിക്കുന്നു.
ഇത്തരം കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തതോടെ ജനങ്ങള്‍ക്ക് സൈബര്‍ പൊലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് ഉപയോഗിക്കുന്ന ആളുകളോട് അവരുടെ സ്വകാര്യ വിശദാംശങ്ങളും ഫോട്ടോഗ്രാഫുകളും സുരക്ഷിതമാക്കാന്‍ കര്‍ശനമായ സ്വകാര്യത ഓപ്ഷനുകള്‍ പ്രയോഗിക്കാനും പോലീസ് അഭ്യര്‍ഥിക്കുന്നുണ്ട്. അജ്ഞാത നമ്പറുകളില്‍ നിന്ന് വരുന്ന വാട്സാപ് വിഡിയോ കോളുകള്‍ സ്വീകരിക്കരുതെന്നും പൊലീസുകാര്‍ ജനങ്ങളോട് ആവശ്യപ്പെടുന്നുണ്ട്.






