
ആഗോളതലത്തിൽ പുതിയ 2021 S 1000 R പുറത്തിറക്കി ബിഎംഡബ്ല്യു മോട്ടോർറാഡ്. നേക്കഡ് റോഡ്സ്റ്ററിന് ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ ഡിസൈൻ ഭാഷ്യമാണ് ലഭിക്കുന്നത്. ഫുള്ളി-ഫെയർഡ് S 1000 RR സൂപ്പർ ബൈക്കിന്റെ നേക്കഡ് പതിപ്പാണ് S 1000 R.
പുതിയ സിംഗിൾ പീസ് എൽഇഡി ഹെഡ്ലാമ്പ് മോഡലിന് ലഭിക്കുന്നു. എൽഇഡി ഡിആർഎല്ലും അതിന്റെ നടുക്കായി ഒരുങ്ങുന്നു. ട്വീക്ക്ഡ് ഫ്യൂവൽ ടാങ്ക് ഡിസൈൻ, ക്വാർട്ടർ ഫെയറിംഗ്, എക്സ്ഹോസ്റ്റ്, ടെയിൽ സെക്ഷൻ എന്നിവയും ഇതിനൊപ്പമുണ്ട്. ഫ്ലെക്സ് ഫ്രെയിമിനൊപ്പം പുതിയ S 1000 R-ലെ ചാസിയും ബിഎംഡബ്ല്യു പരിഷ്ക്കരിച്ചെന്നാണ് റിപ്പോർട്ട്. 199 കിലോഗ്രാം ഭാരമാണ് സൂപ്പർ ബൈക്കിനുള്ളത്.
യൂറോ 5 മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി എൻജിൻ പുതുക്കി. പരമാവധി 162 bhp കരുത്തിൽ 114 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് 2021 ബിഎംഡബ്ല്യു S 1000 R 999 സിസി ഇൻ-ലൈൻ നാല് സിലിണ്ടർ എഞ്ചിൻ. ആറ് സ്പീഡ് ഗിയർബോക്സുമായാണ് പുതിയ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. റെയിൻ, റോഡ്, ഡൈനാമിക്, ഡൈനാമിക് പ്രോ എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളും ഉണ്ട്.
ഡൈനാമിക് ട്രാക്ഷൻ കൺട്രോൾ, എഞ്ചിൻ ഡ്രാഗ് ടോർഖ് കൺട്രോൾ, കോർണറിംഗ് എബിഎസ്, പിറ്റ്-ലെയ്ൻ ലിമിറ്റർ, ലോഞ്ച് കൺട്രോൾ, ഹിൽ-സ്റ്റാർട്ട് കൺട്രോൾ, ക്രമീകരിക്കാവുന്ന വീലി കൺട്രോൾ എന്നിവയും റോഡ്സ്റ്ററിലെ ഇലക്ട്രോണിക് എയ്ഡുകളിൽ ബിഎംഡബ്ല്യു നൽകുന്നു. 2021 ബിഎംഡബ്ല്യു S 1000 R ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായി പുതിയ 6.5 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയും അവതരിപ്പിക്കുന്നു.






