
കൊച്ചി : ബിപിസിഎലിന്റെ സ്വകാര്യവത്കരണ നടപടികളുടെ ഭാഗമായി സബ്സിഡി നിരക്കിൽ നൽകുന്ന എല്‍പിജി കണക്ഷനുകള്‍ മറ്റുപൊതുമേഖല കമ്പനികളിലേയ്ക്ക് മാറ്റാൻ തീരുമാനം. കണക്ഷനുകള്‍ മാറ്റുന്നതിനായി പെട്രോളിയം മന്ത്രാലയം ഉടനെ മന്ത്രിസഭാ അനുമതിതേടും.
പൊതുമേഖല എണ്ണക്കമ്പനികള്‍ക്ക് സബ്സിഡി തുക യഥാസമയം ലഭിക്കാറില്ല. 2020 സാമ്പത്തികവര്‍ഷം അവസാനം സബ്സിഡിയിനത്തില്‍ കമ്പനികള്‍ക്ക് ലഭിക്കാനുള്ളത് 27,000 കോടി രൂപയാണ്. ഐഒസിക്ക് 50ശതമാനവും ബിപിസിഎലിന് 25ശതമാനവും എച്ച്പിസിഎലിന് 25ശതമാനവുംതുകയാണ് നല്‍കാനുള്ളത്.
ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് എന്നിവയിലേയ്ക്കാകും ഭാരത് ഗ്യാസിന്റെ ഉപഭോക്താക്കളെ മാറ്റുക. മൂന്നുമുതല്‍ അഞ്ചുവര്‍ഷംകൊണ്ട് കൈമാറ്റനടപടികള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.






