
റിയാദ്: ജിദ്ദയിൽ അതിശക്തമായ മഴയിൽ റോഡുകളിൽ വെള്ളം നിറഞ്ഞു. കനത്ത മഴയിൽ ഗതാഗതം തടസ്സപെട്ടു. മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു.
പലയിടത്തും ട്രാഫിക്ക് സിഗ്നലുകള്‍ തകരാറിലായി, വെള്ളക്കെട്ടുകളിൽ
വാഹനങ്ങള്‍ മുങ്ങുകയും ചെയ്തിട്ടുണ്ട്. വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുവാനായി ജിദ്ദ മുനിസിപ്പാലിറ്റി ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മുനിസിപ്പാലിറ്റി നിയോഗിച്ച ജോലിക്കാര്‍ റോഡുകളില്‍നിന്ന് ടാങ്കുകള്‍ ഉപയോഗിച്ച് വെള്ളം ഒഴിവാക്കുന്ന ജോലികൾ നടത്തുന്നുണ്ട്. മഴ തുടർന്നേക്കുമെന്നാണ് മുന്നറിയിപ്പ്.






