
കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന് (27-11-2020) അവസാനിക്കും. കരളത്തിലെ സര്‍ക്കാര്‍-എയ്ഡഡ് സ്കൂള്‍ അദ്ധ്യാപകര്‍ക്കുള്ള അടിസ്ഥാന യോഗ്യതാ പരീക്ഷയാണ് കെ-ടെറ്റ്. ഡിസംബറിലാണ് പരീക്ഷ തീയതി നിശ്ചയിച്ചിട്ടുള്ളത്. കേരള പരീക്ഷാഭവനാണ് പരീക്ഷ നടത്തുന്നത്.
എല്‍.പി അദ്ധ്യാപകര്‍ക്കുള്ള കാറ്റഗറി-ഒന്ന്, യൂ.പി കാറ്റഗറി-രണ്ട്, ഹൈസ്കൂള്‍ കാറ്റഗറി-മൂന്ന്, ഭാഷാ അദ്ധ്യാപകര്‍ സ്പെഷ്യലിസ്റ്റ് അദ്ധ്യാപകര്‍ എന്നിവര്‍ക്കുള്ള കാറ്റഗറി-നാല് തുടങ്ങി നാല് വിഭാഗങ്ങളിലേക്കാണ് പരീക്ഷ നടത്തുന്നത്. അപേക്ഷകര്‍ക്ക് പ്രായപരിധി ബാധകമല്ല.
മറ്റ് അദ്ധ്യാപക യോഗ്യതകള്‍ നേടിയവരെ പരീക്ഷയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സി-ടെറ്റ് പ്രൈമറി നേടിയവരെ കാറ്റഗറി ഒന്നില്‍ നിന്നും സി-ടെറ്റ് എലമെന്ററി നേടിയവരെ കാറ്റഗറി രണ്ടില്‍ നിന്നും, നെറ്റ്, സെറ്റ്, എം.ഫില്‍, പി.എച്ച്.ഡി, എം.എഡ് എന്നിവയില്‍ ഏതെങ്കിലുമൊന്ന് നേടിയവരെ കെ-ടെറ്റില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഓരോ കാറ്റഗറിക്കും 500 രൂപയാണ് ഫീസ്. എസ്.സി, എസ്.ടി അപേക്ഷകര്‍ക്ക് 250 രൂപ ഫീസ് ഇളവുണ്ട്.
അപേക്ഷകള്‍ ktet.kerala.gov.in, keralapareekshabhavan.in, scert.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. കാറ്റഗറി ഒന്നും രണ്ടും പരീക്ഷകള്‍ ഡിസംബര്‍ 28നും മൂന്നും നാലും പരീക്ഷകള്‍ ഡിസംബര്‍ 29നുമാണ് നടക്കുക.






