വ്യോമസേനയുടെ മെറ്ററോളജി ബ്രാഞ്ചില്‍ പെര്‍മനന്റ്, ഷോര്‍ട്ട് സര്‍വീസ് കമ്മീഷന് അപേക്ഷ ക്ഷണിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അപേക്ഷിക്കാം. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഓഫീസര്‍ റാങ്കില്‍ പുരുഷന്മാര്ക്ക് പെര്മനെന്റ് ഷോര്‍ട്ട് സര്‍വീസ് കമ്മിഷനായും സ്ത്രീകള്‍ക്ക് ഷോര്‍ട്ട് സര്‍വീസ് കമ്മിഷനായും നിയമനം ലഭിക്കും.
എയര്‍ഫോഴ്സ് സെലക്ക്ഷന് ബോര്‍ഡില്‍ വെച്ചു നടക്കുന്ന മനശാസ്ത്രപരീക്ഷ, ഗ്രൂപ്പ് ടെസറ്റ്, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. 25 വയസില്‍ താഴെയുള്ള അപേക്ഷകര്‍ അവിവാഹിതരായിരിക്കണം. പരിശീലനകാലത്തു വിവാഹം അനുവദിക്കില്ല. 52 ആഴ്ച നീളുന്ന കോഴ്സ് 2018 ജനുവരിയില്‍ ആരംഭിക്കും. അപേക്ഷിക്കേണ്ട അവസാന തിയതി ഫെബ്രുവരി 17.
അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും സന്ദര്‍ശിക്കുക: http://careerairforce.nic.in/






