
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമായ ആര്‍സിബിയില്‍ അവസരം ചോദിച്ച് രംഗത്തെത്തിയിരിക്കുവാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ ടോട്ടനം ഹോട്സ്പറിന്റെ സ്ട്രൈക്കറായ ഹാരി കെയ്ന്‍. ട്വിറ്ററില്‍ ഒരു വിഡിയോയ്ക്കൊപ്പമായിരുന്നു ടോട്ടനം താരം ഇന്ത്യന്‍ ടീം നായകനായ വിരാട് കോലിയോട് അവസരം ചോദിച്ചിരിക്കുന്നത്.
ടോട്ടനം ഹോട്സ്പറിന്റെ സഹതാരങ്ങള്‍ക്കൊപ്പം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ടെന്നീസ് പന്തുപയോഗിച്ച് ക്രിക്കറ്റ് കളിക്കുന്ന വിഡിയോയാണ് കെയ്ന്‍ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. ഒരു പ്രൊഫഷനല്‍ ക്രിക്കറ്റ് താരത്തിന്റെ മികവോടെയാണ് കെയ്നിന്റെ ബാറ്റിങ്. ഈ വിഡിയോ പങ്കുവെച്ചുകൊണ്ടാണ് കെയ്ന്‍ വിരാട് കോലിയോട് അവസരം ചോദിച്ചത്. 'ട്വന്റി ട്വന്റിയില്‍ കളി ജയിപ്പിക്കാനുള്ള ഇന്നിങ്സ് കളിക്കാന്‍ എനിക്കാകുമെന്ന് തോന്നുന്നു. ഐപിഎല്‍ അടുത്ത സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ അവസരം കിട്ടാന്‍ എന്തെങ്കിലും വഴിയുണ്ടൊ' എന്നാണ് താരം ചോദിച്ചത്.
Got a match winning T20 knock in me I reckon. 😂🏏 Any places going for @RCBTweets in the @IPL next season @imVkohli?? pic.twitter.com/tjUZnedVvI
— Harry Kane (@HKane) November 27, 2020
വൈകാതെ കോലി കെയ്നിന് മറുപടിയുമായെത്തി. ' കഴിവുണ്ടെന്ന് ഉറപ്പ്, താങ്കളെ ഒരു കൗണ്ടര്‍ അറ്റാക്കിങ് ബാറ്റ്സ്മാനായി ടീമിലെടുക്കാവുന്നതേയുള്ളൂ' എന്നാണ് കോലി നല്കിയ മറുപടി. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുവാണ് കെയ്നിന്റെ ചോദ്യവും കോലിയുടെ മറുപടിയും. അരലക്ഷത്തോളം പേരാണ് കെയ്നിന്റെ ട്വീറ്റിന് ലൈക്ക് ചെയ്തത്, അയ്യയിരത്തോളം പേര് റീട്വീറ്റും ചെയ്തു.
Haha good skills mate. Maybe we can get you in as a counter attacking batsman😃👏 @HKane https://t.co/rYjmVUkdwO
— Virat Kohli (@imVkohli) November 28, 2020






