തിരുവനന്തപുരം: കെ.എസ്.എഫ.ഇ. റെയ്ഡിനെത്തുടര്‍ന്നു ധനമന്ത്രിയും പാര്‍ട്ടിയും കടുത്ത നിലപാട് എടുത്തെങ്കിലും മുന്നോട്ടു വച്ച കാല് പിന്നോട്ടെടുക്കേണ്ട എന്ന നിലപാടില്‍ വിജിലന്‍സ്.
എല്ലാ മാസവും ഏതെങ്കിലും വകുപ്പുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്താറുണ്ട്. വിജിലന്‍സ് ഡയറക്ടറുടെ മുന്‍കൂട്ടിയുള്ള അനുമതിയോടെയാണ് റെയ്ഡും മറ്റ് അനുബന്ധ നടപടികളും സ്വീകരിക്കുക. കഴിഞ്ഞ മാസം ബിവറേജസ് കോര്പറേഷന് ഔട്ട്ലെറ്റുകളിലും സപ്ലൈകോയിലും പരിശോധന നടത്തിയിരുന്നു.
നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കെ.എസ്.എഫ്.ഇയില്‍ പരിശോധന നടത്താന്‍ തീരുമാനമായത്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു.
വിജിലന്‍സിന്റെ പതിവ് പരിശോധനയുടെ ഭാഗമായതിനാല്‍ കൂടുതല്‍ വിവാദം ആവശ്യമില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്. അന്വേഷണ ഉദ്യോഗസ്ഥര്ക്കെതിരേ ഉടന്‍ നടപടിയുണ്ടാകില്ല.
തുടര്‍ നടപടികളുമായി വിജിലന്‍സ് മുന്നോട്ടു പോകുകയാണെങ്കില്‍ അതിനെ മറികടക്കാന്‍ കെ.എസ്.എഫ്.ഇ. ശാഖകളില്‍ ആഭ്യന്തര പരിശോധന നടത്താന്‍ ധനവകുപ്പും തീരുമാനിച്ചു. വിജിലന്‍സ് ഡയറക്ടര്‍ സുരേഷ് കുമാര്‍ ഇപ്പോള്‍ അവധിയിലാണ്. അടുത്തയാഴ്ച അദ്ദേഹം മടങ്ങിയെത്തും.

Comments