
കൊവിഡ് വ്യാപനത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് സാമൂഹിക അകലമാണ്. പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കേണ്ടതും മാസ്ക് ധരിക്കേണ്ടതും സാനിറ്റെസര്‍ ഉപയോഗിക്കേണ്ടതും അത്യാവശ്യമാണ്. ധരിക്കുന്ന വസ്ത്രം കൊണ്ട് തന്നെ സാമൂഹിക അകലം പാലിക്കപ്പെടുന്ന ആശയവുമായി എത്തിയിരിക്കുകയാണ് ഷെയ് എന്ന ഡിസൈനര്‍.
സിന്‍ഡ്രെല്ല കഥകളിലുള്ള പോലെയുള്ള ഒരു ഗ്ലാമറസ് ഗൗണാണ് ഷെയ് ഡിസൈന്‍ ചെയ്തത്. മാത്രമല്ല ആറ് അടി അര്ദ്ധവ്യാസമാണ് ഗൗണിന്റെ ബോട്ടത്തിനുള്ളത്. അതുകൊണ്ടു തന്നെ നമ്മള് സ്വയം സാമൂഹിക അകലം പാലിക്കപ്പെടുകയും ചെയ്യും. 300 യാര്‍ഡ് ( 270 മീറ്റര്‍ ) ടൂള്‍ നെറ്റാണ് ഗൗണിനായി ഉപയോഗിച്ചിരിക്കുന്നത്. ഗൗണിനൊപ്പം ധരിക്കാനുള്ള ഫേസ്മാസ്കും ഷെയ് തന്നെ ഡിസൈന്‍ ചെയ്തിട്ടുണ്ട്.
ഗൗണിന്റെ 12 അടിയിലുള്ള ഹൂപ്സ്കേര്ട്ടിനായി ടൂള്‍ നെറ്റ് ആണ് ഷെയ് ഉപയോഗിച്ചിരിക്കുന്നത്. ഗൗണിന്റെ സ്കേര്‍ട്ട് ഭാഗത്തിന് ഭാരം കുറവാണ്. ഉപയോഗം കഴിഞ്ഞ ശേഷം പാര്‍ട്ടുകളായി ഗൗണിനെ വേര്‍പെടുത്തി സൂക്ഷിക്കാനും കഴിയും. ഇത്രയും വലിയ ഗൗണ്‍ ധരിച്ച് നടക്കാനും ബുദ്ധിമുട്ടേണ്ട കാര്യമില്ല. കാരണം ഗൗണിന്റെ ബേസില്‍ ഷെയ് പ്രത്യേക വീലുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഈ ഗംഭീര ഗൗണ്‍ ഡിസൈന്‍ ചെയ്തതിന്റെ ഘട്ടങ്ങള്‍ ഷെയ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു.






