
ബോളിവുഡ് താരം ജോണ്‍ എബ്രഹാമിന്റെ ഗ്യാരേജിലേക്ക് പുതിയ രണ്ട് അതിഥികൾ കൂടി എത്തിയിരിക്കുന്നു. ബിഎംഡബ്ല്യുവിന്റെ S 1000 RR, ഹോണ്ട CBR1000RR-R ഫയര്‍ബ്ലേഡ് മോഡലുകളെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ജോണ്‍ എബ്രഹാം തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ഈ വിവരം പങ്കുവെച്ചിരിക്കുന്നത്. ഇതോടൊപ്പം കവസാക്കി നിഞ്ച ZX-14R, അപ്രില RSV4-RF, യമഹ YFZ-R1, ഡ്യുക്കാട്ടി പാനിഗാലെ V4 തുടങ്ങിയ മോഡലുകളും അദ്ദേഹത്തിന്റെ ഗ്യാരേജിലുണ്ട്.
ബിഎംഡബ്ല്യു മോട്ടോര്‍റാഡ് ആഗോളതലത്തില്‍ പുതിയ 2021 S 1000 R പുറത്തിറക്കിയത് ഏതാനും ആഴ്ചകള്‍ക്ക് മുന്നെയാണ്. ഇന്ത്യയില്‍ ബൈക്കിന് വില ഏകദേശം 18.5 ലക്ഷം രൂപ മുതല്‍ 22.95 ലക്ഷം രൂപ വരെയാണ്. 2021 ബിഎംഡബ്ല്യു S 1000 R-ല്‍ പുതിയ സിംഗിള്‍ പീസ് എല്‍ഇഡി ഹെഡ്ലാമ്പാണ് ലഭിക്കുന്നത്. നടുക്കായി എല്‍ഇഡി ഡിആര്‍എല്ലും ഇടംപിടിച്ചിരിക്കുന്നു. ബിഎംഡബ്ല്യു S 1000 RR-ന് 999 സിസി ഇന്‍-ലൈന്‍ ഫോര്‍ സിലിണ്ടര്‍ വാട്ടര്‍/ ഓയില്‍ കൂള്‍ഡ് എഞ്ചിനാണ് കരുത്തേകുന്നത്.
ഏകദേശം 34 ലക്ഷം രൂപയാണ് ഹോണ്ടയുടെ പുതിയ CBR1000RR-R ഫയര്‍ബ്ലേഡിന് വിപണിയിലെ എക്സ്ഷോറും വില. രാജ്യത്തുടനീളമുള്ള ബിഗ് വിംഗ് ഡീലര്‍ഷിപ്പുകള്‍ വഴിയാണ് CBU റൂട്ട് വഴി എത്തുന്ന ബൈക്കിന്റെ വില്‍പ്പന നടക്കുന്നത്. ഹോണ്ട CBR1000RR-R ഫയര്‍ബ്ലേഡില്‍ 1000 സിസി ഫോര്‍ സിലിണ്ടര്‍ ഫോര്‍ സ്ട്രോക്ക് DOHC എഞ്ചിനാണ് കരുത്തേകുന്നത്.






