
തമിഴ് സിനാമാതാരം ചിമ്പു തന്റെ പുതിയ സിനിമയുടെ തിരക്കുകളിലാണ്. താരത്തിന്റെ സിനിമകള്‍ ചര്‍ച്ചയാകുന്നതിനോടൊപ്പം ആരാധകശ്രദ്ധ പിടിച്ചു പറ്റിയ മറ്റൊരു വിശേഷമുണ്ട്. തന്റെ പ്രിയപ്പെട്ട മകന് അമ്മ ഉഷ രാജേന്ദ്രന് നല്കിയ സമ്മാച്ച കാര്‍. വെറും കാറല്ല, മിനി കൂപ്പര്‍.
ചിമ്പുവിന് വേണ്ടി അമ്മ വാങ്ങിയ സമ്മാനം മിനി കൂപ്പറാണ്. കാറിനോപ്പം നില്ക്കുന്ന അമ്മയുടെ ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. വ്യക്തിജീവിതത്തിലും സിനിമയിലും ചിമ്പു കഠിനാധ്വാനിയാണ്. അതിനുള്ള സമ്മാനമായാണ് അമ്മ കാര്‍ നല്‍കിയത്. ഒപ്പം ഇത് മകന്റെ ഡ്രീം കാറാണെന്നും അമ്മ പറയുന്നു.
Sweet gift from Amma #UshaTRajender to king 👑@SilambarasanTR_ ❤️#MiniCooper #SilambarasanTR #Eeswaran #Maanaadu #Atman pic.twitter.com/Z0ONwFeO7q
— fan_girl_STR_ (@fan_girl_str_) November 29, 2020
കുറച്ചു നാളുകള്‍ക്കു മുന്‍പ് നടി ശരണ്യ മോഹന്‍ ചിമ്പുവിനെ നൃത്തം അഭ്യസിപ്പിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സുശീന്ദ്രന് സംവിധാനം ചെയ്യുന്ന ഈശ്വരനിലെ കഥാപാത്രത്തിനു വേണ്ടിയാണ് താരം നൃത്തം പരിശിലീലിക്കാന് ആരംഭിച്ചത്. ചിത്രത്തില്‍ വ്യത്യസ്ഥ വേഷങ്ങളിലാണ് ചിമ്പു എത്തുന്നത്. ചിത്രത്തിനുവേണ്ടി 30കിലോ ഭാരമാണ് താരം കുറച്ചത്. ലോക്ഡൗണ്‍ കാലത്ത് ചിത്രീകരണം നിലച്ചതോടെ ചിമ്പുവിന്റെ ശരീരഭാരം 100 കടന്നിരുന്നു. ഈ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
സെലിബ്രിറ്റി ഫിറ്റ്നസ് പരിശീലകന് സന്ദീപ് രാജിനു കീഴിലാണ് താരം ശരീരഭാരം കുറക്കുന്നതിനാവശ്യമായ പരിശീലനം നടത്തിയത്. കഠിനാധ്വാനത്തിലൂടെയാണ് ചിമ്പു നേട്ടങ്ങള്‍ കൈവരിക്കുന്നത്. പുലര്‍ച്ചെ 4.30 മുതല്‍ അദ്ദേഹം വര്‍ക്കൗട്ടുകള്‍ ആരംഭിക്കും. ആഴ്ചയില്‍ അഞ്ചു ദിവസം വ്യായാമങ്ങള്‍ നടത്തുന്നതിനോടൊപ്പം കൃത്യമായ ഡയറ്റും പിന്തുടരും. സാലഡുകള്‍ പോലുള്ള പോഷക സമൃദ്ധമായ ഭക്ഷണങ്ങളാണ് കൂടുതല്‍ ഉപയോഗിക്കുക. ജിം വര്ക്കൗട്ടുകള്ക്കു പുറമെ ടെന്നീസ്, ബോക്സിംഗ്, നീന്തല്‍, ബാസ്ക്കറ്റ് ബോള്‍ തുടങ്ങിയവയും പരിശീലിക്കുന്നുണ്ട്. കൃത്യമായി വ്യായാമവും ഭക്ഷണക്രമവും പാലിച്ചാണ് ചിമ്പു തന്റെ ലക്ഷ്യത്തിലേക്കെത്തിയതെന്നും പരിശീലകന് സന്ദീപ് പറയുന്നു.






