
സോഷ്യല്‍ മീഡിയ വഴി സ്ഥിരം തട്ടിപ്പുകള്‍ നടക്കുന്നതിനാല്‍ തനിക്ക് ലോട്ടറി അടിച്ച വിവരം വിശ്വസിക്കാതിരുന്ന യുവതിയുടെ വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. ലോട്ടറിയടിച്ചെന്ന് ഇ-മെയില്‍ വഴിയും എസ്എംഎസ് വഴിയും അറിയിച്ചെങ്കിലും തട്ടിപ്പാണെന്ന് കരുതി യുവതി വിശ്വസിക്കാതിരിക്കുകയായിരുന്നു. 1.1 കോടി രൂപ ലോട്ടറിയടിച്ചെന്ന സന്ദേശമായിരുന്നു യുവതിക്ക് വന്നത്.
എന്നാല്‍ ഇത് തന്നെ പറ്റിക്കാനുള്ള സന്ദേശമാണെന്ന് കരുതി വന്ന മെസേജുകളും മെയിലുകളും യുവതി ഡിലീറ്റ് ചെയ്യുകയായിരുന്നു. ഒടുവില്‍ ലോട്ടറിയടിച്ചെന്ന കത്ത് കിട്ടിയതോടെയാണ് യുവതി സംഭവം വിശ്വസിച്ചത്. ദലോട്ട് എന്ന ലോട്ടറി സൈറ്റില്‍ നിന്ന് നവംബര്‍ 20ന് ലോട്ടറിയെടുത്തിരുന്നതായി യുവതി ഓര്‍മിക്കുന്നത് അപ്പോഴാണ്. മൊബൈലില്‍ ആപ്പ് തുറന്നു നോക്കിയപ്പോള്‍ അതിലും വിജയത്തെ കുറിച്ചുള്ള അറിയിപ്പ് കണ്ടു.
ലോട്ടറി തട്ടിപ്പിന് ഇരയാവാത്തതില് സന്തോഷമുണ്ടെന്നും ഇത്തരം മെയിലുകളുടെയും എസ്എംഎസ്സുകളുടെയും ആധികാരികത ഇനിയും ഉറപ്പുവരുത്തുമെന്നും യുവതി പറയുന്നു. ലോട്ടറിയടിച്ച പണം വാര്‍ധക്യ കാലത്തേക്ക് മാറ്റിവെക്കാനാണ് യുവതിയും ഭര്‍ത്താവിന്റേയും തീരുമാനം. കുറച്ചു പണം വീടിന്റെ അറ്റകുറ്റ പണികള്‍ക്കായി ചിലവിടുമെന്നും യുവതി പറഞ്ഞു.






