
മീററ്റ്: കൃഷിയുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ പുതിയ നിയമത്തിനെതിരേ ഭര്ത്താക്കന്മാര് തലസ്ഥാനത്തെ തെരുവുകളില്‍ ശക്തമായി പ്രതിഷേധിക്കുമ്പോള്‍ നാട്ടില്‍ ഞാറ്റുവേലക്കാലം നഷ്ടപ്പെടുത്താതെ കൃഷിയുടെ ചുക്കാന്‍ ഏറ്റെടുത്ത് വീട്ടമ്മമാരും കുട്ടികളും. യുപിയില്‍ നിന്നും പഞ്ചാബില്‍ നിന്നുമെല്ലാം ലക്ഷക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയില്‍ നടക്കുന്ന മാര്‍ച്ചില്‍ പങ്കാളിയാകുമ്പോള്‍ വീട്ടില നിലം ഉഴുതുമറിച്ചും നീരൊഴുക്കിനുള്ള ചാലുകള്‍ വെട്ടിയും അടുത്ത കൃഷിക്കുള്ള തയ്യാറെടുപ്പുകള്‍ സജ്ജമാക്കുകയാണ് വീട്ടിലിരിക്കുന്ന ഭാര്യമാരും പെണ്മക്കളും ഉള്‍പ്പെടെയുള്ളവര്‍.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കിട്ടിയ ലോക്ക്ഡൗണ്‍ വീട്ടിലെ പെണ്‍കുട്ടികള്‍ക്കും കൃഷിയില്‍ അമ്മമാരെ സഹായിക്കാനുള്ള അവസരമായി മാറിയിട്ടുണ്ട്. ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവര്‍ മുതലുള്ളവര്‍ ട്രാക്ടര്‍ ഓടിക്കാനും മണ്ണു വെട്ടിയിളക്കാനുമെല്ലാം കൃഷിഭൂമിയുണ്ട്. വന്‍തോതില്‍ കൃഷിഭൂമിയുള്ളവര്‍ പോലും മണ്ണിനെയും വീടിനെയും ഉപേക്ഷിച്ച് ഡല്‍ഹിയില്‍ പ്രതിഷേധത്തിലാണ്. ഈ സമയത്ത് കൃഷിയുമായി ബന്ധപ്പെട്ട സമയം നഷ്ടപ്പെടുത്താന്‍ വീട്ടിലുള്ളവര്‍ തയ്യാറല്ല. അതുകൊണ്ടു തന്നെ സമയത്ത് തന്നെ അടുത്ത കൃഷിയിറക്കാനുള്ള നീക്കങ്ങള്‍ അവര്‍ നടത്തുന്നത്. യുപിയിലെ ഖേസുപൂര് ഗ്രാമത്തില്‍ 10 ബിഗാ കൃഷിഭൂമി ട്രാക്ടര്‍ ഉപയോഗിച്ച് ഉഴുതുമറിക്കുന്ന ജോലി ചെയ്തത് 23 കാരിയായ നിഷു ചൗധരി എന്ന കോളേജ് വിദ്യാര്‍ത്ഥിനിയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ പറയുന്നു.
ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ പി ജി ചെയ്യുന്ന യുവതി ലോക്ക് ഡൗണ്‍ തുടങ്ങിയത് മുതല്‍ നാട്ടിലുണ്ട്. ഇപ്പോള്‍ സഹോദരങ്ങള്‍ നാലു പേരും പിതാവിനൊപ്പം ഡല്‍ഹിയില്‍ സമരത്തില്‍ പങ്കു ചേരുമ്പോള്‍ നാട്ടില്‍ അമ്മയ്ക്കും സഹോദരിക്കും ആന്റിയ്ക്കുമൊപ്പം കൃഷിഭൂമിയൊരുക്കുകയാണ് ഇവര്‍. ഈ മേഖലയില്‍ ഒട്ടേറെ സ്ത്രീകളാണ് കൃഷിപ്പണി ചെയ്യുന്നത്. ഒരാഴ്ചയായി ലക്ഷക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയില്‍ തമ്പടിച്ചിരിക്കുന്നത്. എന്നാല്‍ പഞ്ചാബിലും ഹരിയാനയിലും ഉത്തര്‍പ്രദേശിലുമെല്ലാം അടുത്ത കൃഷി തുടങ്ങേണ്ട സമയമായിരിക്കുകയാണ്.
നെല്ലിന്റെ കാര്യത്തില്‍ കൊയ്ത്തുകാലമാണെങ്കില് ഗോതമ്പിന്റെ കാര്യത്തില്‍ നടീലിന്റെ സമയമാണ്. ഉത്തര്‍പ്രദേശില്‍ കരിമ്പ് കൃഷിയടെ വിളവെടുപ്പിന്റെയും പുതിയ കൃഷി തുടങ്ങേണ്ടതുമായ സമയമാണ്. ഗോതമ്പിന്റെ നടീലുകാലവും. ഗേസുപ്പൂരില് നിന്നും അഞ്ചു കിലോമീറ്റര്‍ പോയാല്‍ എത്തുന്ന ദൗരല ഗ്രാമത്തില്‍ 55 കാരി മുകേഷ് ദേവിയും ഇക്കാര്യത്തില്‍ ബോധവതിയാണ്. കരിമ്പ് കൊയ്ത്തിന്റെയും ഗോതമ്പ് നടീലിന്റെയും സീസണ് തുടങ്ങിയിട്ടുണ്ടെങ്കിലും തങ്ങളുടെ പുരഷന്മാര് സമരത്തില്‍ നിന്നും അങ്ങിനെ എളുപ്പം പിന്തിരിയില്ലെന്നും ഇവര്‍ പറയുന്നു. നവംബറില്‍ മില്ലുകള്‍ പ്രവര്‍ത്തനം തുടങ്ി.
കരിമ്പാണ് ആദ്യം പണം കിട്ടുന്ന വിള, വര്‍ഷം തോറും 50,000 കോടിയാണ് ഇത് കൊണ്ടു വരുന്നത്. ഈ സമയത്ത് വീട്ടില്‍ നിന്നും അകലെ ഡല്‍ഹിയില്‍ സമരം എത്ര നീണ്ടാലും അതിലേക്ക് മതിയായ ഭക്ഷ്യസാമഗ്രികളും പുതപ്പും വസ്ത്രങ്ങളുമെല്ലാം കരുതിയാണ് കര്‍ഷകര്‍ പോയിരിക്കുന്നത്. സമരം എത്രകാലം നീണ്ടു നില്‍ക്കുമെന്ന് പറയാനാകില്ലെന്നും ചിലപ്പോള്‍ അത് മൂന്ന് മുതല്‍ ആറ് മാസം വരെ നീണ്ടു നിന്നേക്കാമെന്നും എന്തിനും തയ്യാറാണെന്നുമാണ് നാട്ടിലെ സ്ത്രീകള്‍ പറയുന്നത്.
കടപ്പാട് : ടൈംസ് ഓഫ് ഇന്ത്യ






