
കൊച്ചി: സ്വർണക്കടത്ത് പ്രതികളായ സ്വപ്നാ സുരേഷിന്റെയും പി.എസ്. സരിത്തിന്റെയും രഹസ്യമൊഴിയെടുപ്പ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മൂന്നാംനമ്പർ കോടതിയിൽ ആരംഭിച്ചു.
സ്വർണക്കടത്തുകേസിൽ ക്രിമിനൽ നടപടിച്ചട്ടം 164 പ്രകാരമുള്ള മൊഴിയെടുക്കലാണ് നടക്കുന്നത്. മജിസ്ട്രേറ്റിനുമുന്നിൽ നൽകുന്ന മൊഴി പിന്നീട് മാറ്റിപ്പറഞ്ഞാൽ ശിക്ഷാനടപടികൾക്ക് വിധേയരാകേണ്ടിവരും.
സ്വപ്നയുടെ അഭിഭാഷകനായിരുന്ന അഡ്വ. ജിയോ പോൾ വക്കാലത്തൊഴിഞ്ഞതായും അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളെന്നാണ് സൂചന






