തിരുവനന്തപുരം: നാളെ മുതല്‍ സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുമെന്നും ഇന്നും സംസ്ഥാനത്ത് ശക്തമായ മഴയെന്നും കാലാവസ്ഥാ റിപ്പോര്‍ട്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴികളുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. ഏഴൂ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ടു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്.
നാളെ മുതല്‍ മഴയുടെ ശക്തി കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. മഴ മുന്നറിയിപ്പ് പിന്‍വലിച്ചാലും മലയോര മേഖലകളിലും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ അപകടസാധ്യതയുള്ള മേഖലകളിലും ജാഗ്രത തുടരണമെന്നാണ് നിര്‍ദ്ദേശം. കടലാക്രമണത്തിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
അതേസമയം ഇന്നും അതിശക്തമായ മഴ ഇന്നും തുടരും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് മീന്‍പിടുത്തത്തിന് വിലക്കുണ്ട്.
പത്തനംതിട്ട , ആലപ്പുഴ , കാസര്‍ഗോഡ് ,കണ്ണൂര്‍, വയനാട്, കോഴിക്കോട്, തൃശൂര്‍, കോട്ടയം ജില്ലകള്‍ക്കാണ് അവധി. കോഴിക്കോട് ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവക്കും അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്കും, ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കും മാറ്റമില്ല.

Comments