ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന 'തലൈവി'യില്‍ പ്രധാന വേഷത്തിലെത്തുന്നത് ബോളീവുഡ് നടി കങ്കണ റണാവത് ആണ്. ജയലളിതയുടെ ചരമ ദിനത്തോടനുബന്ധിച്ച് കങ്കണ പങ്കുവെച്ച ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
'ജയ അമ്മയുടെ ചരമദിനത്തില്‍ ഞങ്ങളുടെ പുതിയ സിനിമ തലൈവി-ദ റെവല്യൂഷണറി ലീഡറിലെ ചില ചിത്രങ്ങള്‍ പങ്കുവെയ്ക്കുകയാണ്. എന്റെ ടീമിലുള്ള എല്ലാവര്ക്കും നന്ദി, പ്രത്യേകിച്ച് സിനിമ പൂര്‍ത്തീകരിക്കാന്‍ ഒരു സൂപ്പര്‍ഹീറോയെപ്പോലെ പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ നേതാവ് വിജയ് സാറിന്. ഇനി ഒരാഴ്ച്ചകൂടി...' ചിത്രത്തോടൊപ്പം കങ്കണ ട്വീറ്റു ചെയ്തതിങ്ങനെയാണ്.

എന്‍.എന്‍. വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിക്കുന്നത് ബാഹുബലി, മണികര്‍ണ്ണിക എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ദേയനായ കെ. ആര്. വിജയേന്ദ്ര പ്രസാധാണ്. ചിത്രത്തില്‍ മലയാളിതാരം ഷംന കാസിം ആണ് ശശികലയുടെ വേഷത്തിലെത്തുന്നത്. വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
ജി.വി. പ്രകാശ് കുമാര്‍ സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നീരവ് ഷായാണ്. എഡിറ്റിംഗ് ആന്റണിയും ആക്ഷന്‍ ഡയറക്ടര്‍ സില്‍വയുമാണ് നിര്‍വ്വഹിക്കുക.
ജയലളിതയുടെ ജീവിതം പറയുന്ന രണ്ട് സിനിമകള്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. സംവിധായകന് മിഷ്കിന്റെ അസോസിയേറ്റ് ആയിരുന്ന പ്രിയദര്‍ശിനി സംവിധാനം ചെയ്യുന്ന 'ദി അയണ്‍ ലേഡി'യും നിര്‍മ്മാതാവ് ആദിത്യ ഭരദ്വാജും സംവിധായകന് ഭാരതിരാജയും ചേര്‍ന്നൊരുക്കുന്ന 'തായ്: പുരട്ചി തലൈവി'യുമാണ് നേരത്തെ പ്രഖ്യാപിച്ച ചിത്രങ്ങള്‍. അയണ്‍ ലേഡിയില്‍ ജയലളിതയായി വേളമിടുന്നത് നിത്യാ മേനോനാണ്.

Comments