
സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ്ങ് തിരഞ്ഞെടുത്തു. ടോസ് നേടിയ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ഓസീസിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് രണ്ട് വിക്കറ്റ് നഷ്ടമായി. പരിക്കേറ്റ ഡേവിഡ് വാര്‍ണറിനു പകരം ഇറങ്ങിയ മാത്യൂ വെയ്ഡ്(38 പന്തില്‍ 58 റണ്‍സ്), ഡി ആര്‍സി ഷോര്‍ട്ട്(9 റണ്‍സ്) എന്നിവരുടെ വിക്കറ്റാണ് ആതിഥേയര്‍ക്ക് നഷ്ടമായത്.
10 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സെന്ന നിലയിലാണ് ഓസീസ്. 13 റണ്‍സുമായി സ്റ്റീവന്‍ സ്മിത്ത് 13 റണ്‍സുമായി െന്‍ മാക്സ്വെല് എന്നിവരാണ് ക്രീസില്‍.
ഓസീസിന്റെ സ്കോര്‍ 47 ല്‍ എത്തിയപ്പോള്‍ ഡി ആര്‍സിയെ നടരാജനാണ് മടക്കിയത്. തുടര്‍ന്ന് സ്കോര്‍ 75 ല്‍ നില്‍ക്കെ മാത്യൂ വെയ്ഡിനെ റണ്‍ ഔട്ടാക്കുകയായിരുന്നു.മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി പരമ്പരയില്‍ ആദ്യ മത്സരം സ്വന്തമാക്കി ഇന്ത്യ മുന്നിലാണ്.






