
കേക്ക് എല്ലാവര്ക്കും ഇഷ്ടമുള്ള വിഭവമാണ്. ഏത് ആഘോഷത്തിനും സന്തോഷത്തിനുമൊക്കെ കേക്ക് മുറിയ്ക്കുന്നത് പതിവുമാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഒരു കേക്ക് മുറിയ്ക്കല്‍ തന്നെയാണ്. കേക്ക് മുറിയ്ക്കുന്ന രീതിയാണ് ശ്രദ്ധേയമാകുന്നത്. സാധാരണ കേക്ക് മുറിയ്ക്കുന്നത് കത്തി കൊണ്ടാണെങ്കില്‍ ഇവിടെ കേക്ക് മുറിയ്ക്കുന്നത് വൈന്‍ഗ്ലാസ് കൊണ്ടാണ്.
കേക്ക് എളുപ്പത്തില്‍ മുറിക്കാനുള്ള വിദ്യ എന്നു പറഞ്ഞാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വൈന്‍ഗ്ലാസ് കൊണ്ട് മനോഹരമായി കേക്ക് മുറിക്കുന്നതാണ് വിഡിയോയില്‍ കാണുന്നത്. അമേരിക്കന്‍ സിനിമാ സംവിധായകയായ നാന്‍സി മേയെറാണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ഓരോ അതിഥികളും വൈന്‍ഗ്ലാസ് കൊണ്ട് കേക്ക് മുറിക്കുന്നതാണ് കാണുന്നത്.
ഓരോരുത്തരും ഗ്ലാസ് തലകീഴായി പിടിച്ച് അറ്റമുപയോഗിച്ച് കേക്ക് മുറിച്ചെടുക്കുകയാണ് ചെയ്യുന്നത്. കേക്ക് മനോഹരമായി മുറിച്ചെടുത്ത ശേഷം ചിയേഴ്സ് പറയുന്നത് പോലെ എല്ലാവരും ഗ്ലാസ് മുട്ടിക്കുന്നതും കാണാം. ഇനിയൊരിക്കലും കേക്ക് മുറിക്കാന്‍ കത്തി ഉപയോഗിക്കില്ലെന്നാണ് പലരും ഈ വിഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്.






