
ചെന്നൈ: കാമുകൻ വിവാഹിതനാണെന്നു അറിഞ്ഞ കാമുകി വിഡിയോ ചാറ്റിങ്ങിനിടെ കൈ ഞരമ്പ് മുറിച്ചു ജീവനൊടുക്കി. തുടർന്ന് ആത്മഹത്യാ പ്രേരണക്കുറ്റത്തിനു കാമുകൻ അറസ്റ്റിലായി.
ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഭാരതി (24) ആണു മരിച്ചത്. നാഗ്പുരിൽ ഡ്രൈവറായി ജോലി ചെയ്യുന്ന മുത്തു കുമരേശനാണ് (32) അറസ്റ്റിലായത്.
കാമുകൻ വിവാഹിതനും 2 മക്കളുടെ പിതാവാണെന്നും മനസ്സിലായതോടെ യുവതി പിൻവാങ്ങുകയായിരുന്നു. എന്നാൽ ഇയാൾ ശല്യം തുടർന്നു. തുടർന്നാണ് പെൺകുട്ടി ആത്മഹത്യാ ചെയ്തത്.






