
നോക്കിയ 3.4-നെയും ഇന്ത്യയിൽ ഈ മാസം അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് എച്എഡി ഗ്ലോബൽ എന്നാണ് പുതിയ റിപ്പോർട്ട്. ഡസ്ക്, ചാർക്കോൾ, ഫിജോഡ് എന്നിങ്ങനെ മൂന്നു നിറങ്ങളിൽ നോക്കിയ 3.4 വിപണിയിലെത്താനാണ് സാദ്ധ്യത.ആഗോള വിപണയിൽ നോക്കിയ 2.4-നൊപ്പം അവതരിപ്പിച്ച ഫോൺ ആണ് നോക്കിയ 3.4. യൂറോപ്യൻ വിപണിയിൽ സെപ്റ്റംബറിൽ ആണ് നോക്കിയ 3.4 അവതരിപ്പിച്ചത്. 159 യൂറോ (ഏകദേശം 13,800 രൂപ) ആണ് വില.
4,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന് ലഭിക്കുന്നത്. ഡ്യുവൽ സിം സപ്പോർട്ട്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, സ്റ്റാൻഡേർഡ് 3.5 എംഎം ഹെഡ്ഫോൺ ജാക്ക്, ബ്ലൂടൂത്ത് 4.2 എന്നിവയാണ് നോക്കിയ 3.4-ന്റെ മറ്റ് സവിശേഷതകൾ. 6.3 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേയുമായി നോക്കിയ 3.4 വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കാം. നോക്കിയ 3.4-ന് ക്വാൽകോം സ്നാപ്ഡ്രാഗൺ 460 പ്രോസസ്സ് ആയിരിക്കും.
യൂറോപ്യൻ വിപണിയിൽ 3 ജിബി റാം, 4 ജിബി റാം എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് നോക്കിയ 3.4 എത്തിയിട്ടുള്ളത്. 64 ജിബി ഓൺബോർഡ് സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെയായി വർദ്ധിപ്പിക്കാം. 13 മെഗാപിക്സൽ പ്രൈമറി സെൻസർ, 5 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ പ്രൈമറി സെൻസർ എന്നിവയടങ്ങുന്ന ട്രിപ്പിൾ ക്യാമറ സംവിധാനമാണ് നോക്കിയ 3.4-ൽ. മുൻവശത്ത്, 8 മെഗാപിക്സൽ സെൽഫി ക്യാമെറയുമുണ്ട്.






