
ജിദ്ദ: ജിദ്ദ തുറമുഖത്ത് ഇന്ധനക്കപ്പലിന് നേരെ ഭീകരാക്രമണം. ഇന്നലെയാണ് സ്ഫോടനം നടന്നത്. ഇന്ധനം ഇറക്കുന്നതിനായി കപ്പൽ ടെർമിനലിൽ നങ്കൂരമിട്ട സമയത്തായിരുന്നു ആക്രമണം.
സ്ഫോടകവസ്തുക്കൾ നിറച്ച ബോട്ട് ഉപയോഗിച്ചാണ് കപ്പലിനുനേരെ ആക്രമണമുണ്ടായതെന്ന് സൗദി ഊർജമന്ത്രാലയം അറിയിച്ചു. മുൻപും സൗദിയിൽ എണ്ണയുമായി ബന്ധപ്പെട്ട ഇടങ്ങളിൽ ആക്രമണമുണ്ടായിട്ടുണ്ട്.
സംഭവം ഇന്ധന വിതരണത്തെ ബാധിച്ചിട്ടില്ല കപ്പലിൽ നേരിയ തീപ്പിടിത്തമുണ്ടായി എന്നാൽ,
അഗ്നിശമന, സുരക്ഷാ വിഭാഗം എത്തി തീ അണച്ചതിനാൽ അപകടം ഒഴിവാക്കാനായതായി മന്ത്രാലയ വക്താവിനെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.






