
ബജാജ് ഓട്ടോ പുതിയ പ്ലാറ്റിന 100 KS (കിക്ക് സ്റ്റാർട്ട്) പതിപ്പ് പുറത്തിറക്കി. പ്ലാറ്റിനയുടെ പുതിയ 100 KS പതിപ്പ് 51,667 രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്കാണ് ലഭ്യമാവുക എന്നാണ് റിപ്പോർട്ട്. ട്യൂബ്ലെസ്സ് ടയറുകളാണ് മോട്ടോർസൈക്കിളിൽ നൽകിയിരിക്കുന്നത്. ‘സ്പ്രിംഗ്-ഓൺ-സ്പ്രിംഗ്' നൈട്രോക്സ് സസ്പെൻഷനാണ് പ്ലാറ്റിന 100 KS -ൽ ഉള്ളത്. റൈഡറിനും പില്യൻ യാത്രികനും 15 ശതമാനം കൂടുതൽ കംഫർട്ട് നൽകുന്നു.
പുതിയ സിൽവർ ഡെക്കലുകളോടെ കോക്ടെയ്ൽ വൈൻ റെഡ്, എബണി ബ്ലാക്ക് എന്നീ രണ്ട് പുതിയ നിറങ്ങളിൽ ബൈക്ക് ലഭ്യമാണ്. ബജാജ് പ്ലാറ്റിന 100 KS -ന് കരുത്ത് നൽകുന്നത് 102 സിസി സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ്. 7.9 bhp കരുത്തും8.34 Nm ടോർക്കും എൻജിൻ പുറപ്പെടുവിക്കുന്നു. നാല് സ്പീഡ് ഗിയർബോക്സുമായി എൻജിൻ ജോടിയാക്കിയിരിക്കുന്നു.
മോട്ടോർസൈക്കിളിന് പരമാവധി 90 കിലോമീറ്റർ വേഗത കൈവരിക്കാനാകും. റിയർ സസ്പെൻഷനുകൾ, ക്വിൽറ്റഡ് സീറ്റ്, എൽഇഡി ഡിആർഎൽ, എൽഇഡി ഹെഡ്ലാമ്പ്, ഹാൻഡ് ഗാർഡ്സ്, ലോംഗ് ഫ്രണ്ട്, പ്രൊട്ടക്റ്റീവ് ടാങ്ക് പാഡ്, പുനർരൂപകൽപ്പന ചെയ്ത ഇൻഡിക്കേറ്ററുകളും മിററുകളും വിശാലമായ റബ്ബർ ഫുട്പാഡുകളും മോട്ടോർസൈക്കിളിന്റെ ഫീച്ചറുകളാണ്. പ്ലാറ്റിന ശ്രേണി കഴിഞ്ഞ 15 വർഷത്തിനിടെ 72 ലക്ഷത്തിലധികം മോട്ടോർസൈക്കിളുകൾ വിറ്റഴിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.






