
ചൈനീസ് ടെക്നോളജി ഭീമന്മാരായ ഷവോമി തങ്ങളുടെ ആദ്യ ക്യൂഎൽഇഡി 4K ടിവി ഇന്ത്യയിൽ വില്പനക്കെത്തിച്ചിരിക്കുന്നു. എംഐ ക്യൂഎൽഇഡി 4K ടിവി എന്ന് പുത്തൻ ടിവിയ്ക്ക് 55-ഇഞ്ച് ക്യൂഎൽഇഡി അൾട്രാ-എച്ഡി സ്ക്രീൻ ആണ് ലഭിക്കുന്നത്. എംഐ ക്യൂഎൽഇഡി 4K ടിവി ഷവോമിയുടെ ഇന്ത്യയിലെ ഏറ്റവും പ്രീമിയം സ്മാർട്ട് ടിവിയാണ്. 54,999 രൂപയാണ് ഇതിന്റെ വില.
സാംസങ്, ടിസിഎൽ, വൺപ്ലസ് ബ്രാൻഡുകളുടെ ക്യൂഎൽഇഡി 4K ടിവിയുമായാണ് ഷവോമിയുടെ പുത്തൻ ടിവി മത്സരിക്കുന്നത്. 55,990 രൂപ വിലയുള്ള ടിസിഎല്ലിന്റെ 55C715 ക്യൂഎൽഇഡി ടിവിയാണ് പ്രധാന എതിരാളി.ക്യൂഎൽഇഡി 4K ടിവിയ്ക്ക് എൽഇഡി ടിവികളേക്കാൾ മികച്ച ഡിസ്പ്ലേ ആണ് ലഭിക്കുന്നത്. ഈ ടിവിയുടെ ക്വാണ്ടം ഡോട്ട് ലെയർ മികച്ച ബ്രൈറ്റ്നസ്സും കളർ കറക്ഷനും ഉറപ്പ് വരുത്തും.
എംഐ ക്യൂഎൽഇഡി 4K ടിവി ഈ മാസം 21-ന് ഉച്ചയ്ക്ക് 12 മണിക്ക് മാണി മുതൽ ഫ്ലിപ്കാർട്ട്, മി.കോം, മി ഹോം സ്റ്റോറുകൾ, വിജയ് സെയിൽസ് ഉൾപ്പെടെയുള്ള മറ്റ് റീട്ടെയിൽ സ്റ്റോറുകൾ വഴിയും വിൽപ്പനയ്ക്കെത്തും. എംഐ ക്യൂഎൽഇഡി 4K ടിവിയുടെ ഹൃദയം മീഡിയടെക് MT9611 ക്വാഡ്-കോർ പ്രോസസ്സർ ആണ്. മൂന്ന് എച്ച്ഡിഎംഐ പോർട്ടുകളും രണ്ട് യുഎസ്ബി പോർട്ടുകളും ടിവിയ്ക്കുണ്ട്.
എച്ച്ഡിആർ 10, എച്ച്ഡിആർ 10+, എച്ച്എൽജി, ഡോൾബി വിഷൻ എന്നിങ്ങനെയുള്ള വിവിധ എച്ച്ഡിആർ ഫോർമാറ്റുകൾ പിന്തുണയ്ക്കുന്ന 5 ഇഞ്ച് അൾട്രാ എച്ച്ഡി (3840x2160 പിക്സൽ) ക്യുഎൽഇഡി സ്ക്രീൻ ആണ് പുത്തൻ എംഐ ടിവിയ്ക്ക്. 2 ജിബി റാമും 32 ജിബി ഇന്റെർണൽ സ്റ്റോറേജും ടിവിയ്ക്കുണ്ട്. ബിൽറ്റ് ഇൻ ക്രോംകാസറ്റ്, എംഐ ടിവി 4A ഹൊറൈസൺ എഡിഷന് സമാനമായ ക്വിക്ക് വെയ്ക്ക് ഫങ്ക്ഷൻ എന്നിവ പുതിയ ടിവിയിലുണ്ട്.






