ഇസ്ലാമബാദ്: പാക്കിസ്ഥാന് ക്രിക്കറ്റ് താരം മുഹമ്മദ് ആമിര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 2019 ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ഞെട്ടിച്ച ആമിര്‍ 28 ാം വയസ്സില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പാക്കിസ്ഥാന് ജേഴ്സിയില്‍ താരം ഇനി കളിക്കില്ല എന്ന അഭ്യൂങ്ങള്ക്കിടയില് പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ആമിറുമായി ബന്ധപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
'ഇനി രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കുകയില്ലെന്ന് ആമിര്‍ പറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ പിസിബി ചീഫ് എക്സിക്യൂട്ടിവ് വസിം ഖാന് അദേഹത്തോട് സംസാരിച്ചിരുന്നു. ഭാവിയില്‍ ടീമില്‍ പരിഗണിക്കേണ്ടതില്ലെന്നും ആമിര്‍ വസിം ഖാനെ അറിയിച്ചു. ഇനി പാക്ക് ടീമിലേക്കില്ല എന്ന ആമിറിന്റെ തീരുമാനം തികച്ചും വ്യക്തിപരമാണെന്നും അതിനെ ബഹുമാനിക്കുന്നു. ഈ വിഷയത്തില്‍ ഇനി പിസിബി പ്രതികരിക്കില്ല' പിസിബി പ്രസ്താവനയില്‍ പറയുന്നു.
ടീം മനേജ്മെന്റ് മോശമായാണ് ഇടപെടുന്നതെന്നും മാനസികമായ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ഒരു വിഡിയോയില്‍ മുഹമ്മദ് ആമിര്‍ വെളിപ്പെടുത്തിയിരുന്നു. ഈ വിഡിയോയിലാണ് ആമിര്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇതിനു പിന്നാലെ പിസിബിയും താരം വിരമിച്ചതായി വ്യക്തമാക്കിയത്.
കഴിഞ്ഞ ഇംഗ്ലീഷ് വേള്‍ഡ് കപ്പില്‍ പാക്കിസ്ഥാന് ബോളിങ്ങിന്റെ കുന്തമുനയായിരുന്നു മുഹമ്മദ് ആമിര്‍. 27 വയസ്സുണ്ടായിരുന്നപ്പോഴായിരുന്നു ആമിര്‍ ടെസ്റ്റില്‍ നിന്ന് വിരമിച്ചത്.36 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 119 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.

Comments