ന്യൂഡല്‍ഹി : നിമഷങ്ങള്‍ക്കകം മേശനിറയെ വിഭവങ്ങള്‍ ഉണ്ടാക്കി വെച്ച് റെക്കോര്‍ഡ് നേടിയിരിക്കുകയാണ് എസ്.എന്‍ ലക്ഷ്മി സായ് ശ്രീ എന്ന പെണ്‍കുട്ടി. 58 മിനിറ്റു കൊണ്ട് 46 വിഭവങ്ങള്‍ ഒരുക്കിയാണ് യൂണികോ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ലക്ഷ്മി ഇടംപിടിച്ചത്.
ചെന്നൈയില്‍ നടന്ന പരിപാടിയില്‍ തമിഴ്നാട്ടിലെ വ്യത്യസ്ഥ വിഭവങ്ങളാണ് ലക്ഷ്മി ഒരുക്കിയത്. പാചകത്തില്‍ വിദഗ്ദ്ധ ആയതോടെ ലോക റെക്കോര്‍ഡിനായി പിതാവാണ് ലക്ഷ്മിയ്ക്ക് പ്രചോദനമേകിയത്. ലോക്ക്ഡൗണ്‍ സമയത്താണ് മകള്‍ക്ക് പാചക കലയിലേക്ക് ശ്രദ്ധ തിരിഞ്ഞതെന്ന് ലക്ഷ്മിയുടെ അമ്മ എന്‍. കലൈമാഗള് പറഞ്ഞു. തന്റെ അമ്മയില്‍ നിന്നാണ് പാചകം പഠിച്ചതെന്ന് ലക്ഷ്മി പറഞ്ഞു. മുമ്പ് 30 വിഭവങ്ങള്‍ ഒരുക്കിയ കേരളത്തില്‍ നിന്നുള്ള പത്തുവയസുകാരി സാന്‍വിയുടെ റെക്കോര്‍ഡാണ് ലക്ഷ്മി തകര്‍ത്തത്. 30 വിഭവങ്ങളായിരുന്നു സാന്‍വി ഉണ്ടാക്കിയത്.

Comments