
കോഴിക്കോട് : കോവിഡിന് പിന്നാലെ ഷിഗെല്ല ഭീതിയും. കോഴിക്കോട് നാലുപേര്‍ക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. രോഗം ബാധിച്ചു ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മലിനമായ ജലം, ഭക്ഷണം എന്നിവയിലൂടെയാണ് ഷിഗെല്ല രോഗം പടരുന്നത്. കടുത്ത പനി, വയറുവേദന, മനംപുരട്ടല്‍, ഛര്‍ദ്ദില്‍, വയറിളക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.
മുണ്ടിക്കല്‍ത്താഴെ, ചെലവൂര്‍ മേഖലയില്‍ 25 പേര്‍ക്ക് രോഗലക്ഷണം കണ്ടതായി റിപ്പോര്‍ട്ടുണ്ട്. രോഗബാധിതരുമായുള്ള സമ്പര്‍ക്കം വഴിയും രോഗം പകരാം. വ്യക്തി ശുചിത്വം പാലിക്കുക, കൈകള്‍ വൃത്തിയായി കഴുകുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, അടച്ചു വെച്ച ഭക്ഷണം ചൂടോടെ മാത്രം കഴിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു.






